കണ്ണൂര്‍: കണ്ണൂര്‍ മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗില്‍ മൃതദേഹം കഷ്ണങ്ങളായി കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മൃതദേഹം ഉപേക്ഷിച്ച ആളെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്. മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്ത വിധം അഴുകിയതിനാല്‍ ട്രോളി ബാഗില്‍ നിന്ന് ലഭിച്ച ചുരിദാര്‍ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം.
കണ്ണവത്തെ യുവതി വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ധരിച്ച ചുരിദാര്‍ ഇതല്ലെന്ന് യുവതിയുടെ അമ്മ മൊഴി നല്‍കി. കേസന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് കര്‍ണാടക പൊലീസ്. വിരാജ്‌പേട്ട സി.ഐ ശിവരുദ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ണവത്തെത്തി.
കണ്ണവത്ത് നിന്നും കാണാതായ യുവതിയുടെ വീട്ടിലാണ് അന്വേഷണ സംഘമെത്തിയത്. പൊലീസ് യുവതിയുടെ അമ്മയുടെ മൊഴിയെടുത്തു. യുവതിയുടെ ബന്ധുക്കള്‍ മടികേരി മെഡിക്കല്‍ കോളജിലെത്തി മൃതദേഹം കണ്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.