തിരുവനന്തപുരം: നടന്‍ സുരേഷ് ഗോപിയെ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി വിദ്യാര്‍ഥി യൂണിയന്‍. സുരേഷ് ഗോപിയെ അധ്യക്ഷനായി നാമനിര്‍ദേശം ചെയ്യുന്ന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ തീരുമാനത്തെ വിദ്യാര്‍ഥി യൂണിയന്‍ എതിര്‍ത്ത് പ്രസ്താവന പുറത്തിറക്കി.
ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള ഒരാള്‍ ഇങ്ങനെയൊരു സ്ഥാപനത്തിന്റെ തലപ്പത്തു വന്നാല്‍ ആവിഷ്‌കാര സ്വാതന്ത്യത്തെ തന്നെ അത് ബാധിക്കപ്പെടാമെന്നാണ് വിദ്യാര്‍ഥികളുടെ ആശങ്ക.
കഴിഞ്ഞ ദിവസമാണ് സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ തിരഞ്ഞെടുത്ത വിവരം കേന്ദ്രമന്ത്രി അനുരാഗ് ടാക്കൂര്‍ അറിയിച്ചത്. സുരേഷ് ഗോപിയുടെ പരിച സമ്പത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കസഹായകരമാകുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തേക്കാണ് ചുമതല.
എന്നാല്‍ മുന്നറിയിപ്പ് നല്‍കാതെ സ്ഥാപനത്തിന്റെ അധ്യക്ഷനാക്കിയത്തില്‍ സുരേഷ് ഗോപി അമര്‍ഷത്തിലാണെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പദവിയില്‍ ഇരുന്നു സജീവ രാഷ്ട്രീയത്തില്‍ തുടരാന്‍ ആകുമോ എന്ന കാര്യത്തിലും സംശയമാണ്.
രാജ്യത്തെ സിനിമ ടെലിവിഷന്‍ പഠന രംഗത്തെ മുന്‍നിര സ്ഥാപനമായ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 1995ലാണ് സ്ഥാപിച്ചത്. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.