ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വേട്ട തുടങ്ങി ഇന്ത്യ; ഷൂട്ടിംഗില്‍ വനിത ടീമിന് വെള്ളി

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വേട്ട തുടങ്ങി ഇന്ത്യ; ഷൂട്ടിംഗില്‍ വനിത ടീമിന് വെള്ളി

ഹാങ്ചൗ: ഇന്നലെ ചൈനയില്‍ ആരംഭിച്ച ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യന്‍ വനിത ടീം വെള്ളി മെഡല്‍ നേടി.

റമിത, ആഷി ചൗക്സി, മെഹുലി ഘോഷ് എന്നിവര്‍ അടങ്ങിയ ടീമാണ് ഇന്ത്യയ്ക്കായി അഭിമാന നേട്ടം കൈവരിച്ചത്. 1886 ആണ് ഇന്ത്യയുടെ സ്‌കോര്‍. റമിത 631.9 സ്‌കോര്‍ ചെയ്തപ്പോള്‍ മെഹുലി, ആഷി എന്നിവര്‍ യഥാക്രമം 630.8, 623.3 എന്നിങ്ങനെ സ്‌കോര്‍ കണ്ടെത്തി. ചൈനയ്ക്കാണ് സ്വര്‍ണം.

ഏഷ്യന്‍ ഗെയിംസില്‍ 45 രാജ്യങ്ങളില്‍ നിന്നായി 12,414 കായിക താരങ്ങളാണ് വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത്. 40 കായിക ഇനങ്ങളിലായി 481 മെഡലുകള്‍. 39 ഇനങ്ങളിലാണ് ഇന്ത്യ മാറ്റുരയ്ക്കുന്നത്.

655 പേരെ തിരഞ്ഞെടുത്തെങ്കിലും അരുണാചല്‍ പ്രദേശുകാരായ മൂന്ന് വുഷു താരങ്ങള്‍ക്ക് ചൈന വിസ നിഷേധിച്ചതിനാല്‍ അവര്‍ എത്തിയിട്ടില്ല. ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുന്ന ഏഷ്യന്‍ ഗെയിംസാണിത്.

2018 ലെ പോരാട്ടത്തില്‍ ഇന്ത്യ 70 മെഡലുകള്‍ നേടിയിരുന്നു. 16 സ്വര്‍ണവും 23 വെള്ളിയും ഉള്‍പ്പെടെയായിരുന്നു ഇന്ത്യയുടെ നേട്ടം. ഇത്തവണ കൂടുതല്‍ മെഡലുകളാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.