മനുഷ്യ ജീവനു മേൽ മറ്റൊരു കരിനിയമം കൂടി പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ; ഗർഭച്ഛിദ്രം ഇനി മുതൽ ക്രിമിനൽ കുറ്റമല്ല

മനുഷ്യ ജീവനു മേൽ മറ്റൊരു കരിനിയമം കൂടി പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ; ഗർഭച്ഛിദ്രം ഇനി മുതൽ ക്രിമിനൽ കുറ്റമല്ല

പെർത്ത്: മനുഷ്യ ജീവനു മേൽ കരിനിഴൽ ചുമത്തി മറ്റൊരു കിരാത നിയമം കൂടി പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ വരുന്നു. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ ഗർഭച്ഛിദ്രം ഇനി മുതൽ ക്രിമിനൽ കുറ്റമല്ലാതാകുന്നു. പാർലമെന്റിൽ പാസാക്കിയ ബില്ലിനെ 25 പേർ പിന്തുണച്ചപ്പോൾ‌ ആറു പേർ‌ മാത്രമാണ് എതിർത്തത്. എതിർത്തവരിലെ നാല് പേർ ലിബറൽ പാർട്ടി അംഗങ്ങളായാരുന്നു. പ്രോ-ലൈഫ് പ്രവർത്തകനായ എംപി നിക്ക് ഗൊയ്‌റാനും എതിർത്തവരിൽ ഉൾപ്പെടുന്നു.

ബില്ലിനെതിരെ ഓസ്‌ട്രേലിയൻ ക്രിസ്റ്റ്യൻ ലോബി രം​ഗത്തെത്തി. ലോകത്തിൽ ഏറ്റവും എളുപ്പത്തിൽ ​ഗർഭഛിദ്രം നടത്താവുന്ന സ്ഥലമായി പടിഞ്ഞാറൻ ഓസ്ട്രേലിയ മാറിയെന്ന് ഓസ്‌ട്രേലിയൻ ക്രിസ്റ്റ്യൻ ലോബി സംസ്ഥാന ഡയറക്ടർ പീറ്റർ അബെറ്റ്‌സ് പറഞ്ഞു. ഈ നിയമനിർമ്മാണത്തിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ട്, അവ തരുത്തപ്പെടേണ്ടതാണ്. കാരണം അതിൽ ലിംഗാടിസ്ഥാനത്തിലുള്ള ഗർഭച്ഛിദ്രം നിരോധിക്കുന്നില്ല. ഇതുകൂടാതെ വൈകിയുള്ള ഗർഭച്ഛിദ്രത്തിന്റെ ഫലമായി ജീവനോടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ചികിത്സ നൽകാനുള്ള വ്യവസ്ഥയില്ല. ഈ കുഞ്ഞുങ്ങളെ മരിക്കാൻ അനുവദിക്കുന്നു. ഇത്തരത്തിൽ മാനുഷിക പരിഗണനയില്ലാത്ത ഭേദഗതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് പീറ്റർ ആബെറ്റ്സ് പറഞ്ഞിരുന്നു.

സംസ്ഥാനത്ത് നിലവിലുള്ള നിയമപ്രകാരം, 20 ആഴ്ചയ്ക്കപ്പുറമുള്ള ഗർഭച്ഛിദ്രങ്ങൾക്ക് ആരോഗ്യമന്ത്രി നിയമിച്ച നിയമാനുസൃത പാനലിന്റെ ഭാഗമായ രണ്ട് മെഡിക്കൽ പ്രാക്ടീഷണർമാർ അനുമതി നൽകണമായിരുന്നു. ഇതാണ് പുതിയ ഭേദ​ഗതിയിലൂടെ തിരുത്തപ്പെട്ടത്. സംസ്ഥാനത്തെ ആയിരക്കണക്കിന് ആരോഗ്യ വിദഗ്ധരെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി നടത്തിയ സർവേയിൽ ഭൂരിപക്ഷവും ഭേദഗതികളെ പിന്തുണച്ചതായി സർക്കാർ അവകാശപ്പെടുന്നു.

ലിംഗാടിസ്ഥാനത്തിലുള്ള ഗർഭച്ഛിദ്രം നിരോധിക്കണം, ഡൗൺ സിൻഡ്രോം ഉണ്ടെന്ന സംശയത്തിന്റെ പേരിൽ ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കുന്നത് അവസാനിപ്പിക്കണം, ഗർഭഛിദ്രത്തെ എതിർക്കാനുള്ള ഡോക്ടർമാരുടെയും ജീവനക്കാരുടെയും അവകാശം സംരക്ഷിക്കപ്പെടണം, 13 ആഴ്ചയ്ക്ക് ശേഷം നടത്തുന്ന ഗർഭച്ഛിദ്രത്തിൽ കുഞ്ഞുങ്ങളുടെ വേദന ഒഴിവാക്കണം, വൈകിയുള്ള ഗർഭച്ഛിദ്രത്തെത്തുടർന്ന് ജീവനോടെ ജനിക്കുന്ന ഏതൊരു കുഞ്ഞിനും, മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങൾക്കു നൽകുന്ന അതേ പരിചരണം നൽകണം തുടങ്ങിയവ നിർദിഷ്ട നിയമ നിർമ്മാണത്തിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ഓസ്ട്രേലിയൻ ക്രിസ്റ്റ്യൻ ലോബിയുടെ ആവശ്യം. എന്നാൽ ഇതൊന്നും പുതിയ ബില്ലിൽ പരി​ഗണിക്കപ്പെട്ടിട്ടില്ല.

ഗർഭച്ഛിദ്രം സ്ത്രീകൾക്ക് കൂടുതൽ എളുപ്പമാകുന്നു എന്നതാണ് പുതിയ നിയമത്തിന്റെ പ്രത്യേകത. നിയമത്തിനു പിന്നാലെ അബോർഷൻ കെയറുകളിലെ ആരോഗ്യ പരിശീലകരുടെ എണ്ണം രണ്ടിൽ നിന്ന് ഒന്നായി കുറച്ചു. അബോർഷന് മുന്നോടിയായി നടത്തുന്ന നിർബന്ധിത കൗൺസിലിംഗും നിർത്തലാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.