സൗരയൂഥ രഹസ്യങ്ങളുമായി ഒസിരിസ് പേടകം ഭൂമിയിലെത്തി; ബെന്നു ഛിന്നഗ്രഹത്തില്‍ നിന്നുള്ള സാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്ക്

സൗരയൂഥ രഹസ്യങ്ങളുമായി ഒസിരിസ് പേടകം ഭൂമിയിലെത്തി; ബെന്നു ഛിന്നഗ്രഹത്തില്‍ നിന്നുള്ള സാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്ക്

കാലിഫോര്‍ണിയ: ചിന്നഗ്രഹത്തിന്റെ അവശിഷ്ടം ഭൂമിയിലെത്തിക്കുന്ന നാസയുടെ ഒസിരിസ് ദൗത്യം വിജയകരമായി പൂര്‍ത്തിയായി. ബെന്നു എന്ന ചിന്ന ഗ്രഹത്തില്‍ നിന്ന് ശേഖരിച്ച വസ്തുക്കളാണ് ഭൂമിയിലെത്തിച്ചത്. ഒരു ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുന്ന ആദ്യത്തെ യുഎസ് ദൗത്യമാണിത്. ദൗത്യം വിജയിച്ചതോടെ പേടകത്തിന്റെ ഏഴ് വര്‍ഷം നീണ്ട യാത്ര അവസാനിച്ചു. അമേരിക്കയിലെ യൂട്ടാ മരുഭൂമിയിലാണ് ക്യാപ്‌സൂള്‍ ഇറങ്ങിയത്.

ബെന്നുവില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പ് ശേഖരിച്ച പാറകളും മണ്ണും അടങ്ങുന്ന സാമ്പിളുകളാണ് കാപ്സ്യൂളിലുള്ളത്. സൗരയൂഥത്തിന്റെ ആരംഭവുമായി ബന്ധപ്പെട്ട പഠനങ്ങളിലേക്ക് വഴിവയ്ക്കുന്ന നിര്‍ണായക ദൗത്യമാവും ഒസിരിസ് എന്നാണ് നാസ പ്രതികരിച്ചത്. ഏഴ് വര്‍ഷങ്ങള്‍ നീണ്ട ദൗത്യത്തിന്റെ അതി സങ്കീര്‍ണമായ ലാന്‍ഡിങ് പ്രക്രിയയിലൂടെയാണ് കാപ്‌സ്യൂള്‍ ഭൂമിയില്‍ സുരക്ഷിതമായി വന്നിറങ്ങിയത്.

ബഹിരാകാശത്ത് 1.2 ബില്ല്യണ്‍ മൈല്‍ സഞ്ചിരിച്ച പേടകത്തിന്റെ സുരക്ഷിത ലാന്‍ഡിങിനായി യൂട്ടാ മരുഭൂമിയായിരുന്നു സജ്ജീകരിച്ചിരുന്നത്. കാപ്‌സ്യൂള്‍ സുരക്ഷിതമായി യൂട്ടാ മരുഭൂമിയില്‍ വന്നിറങ്ങുകയും ചെയ്തു. 2016 സെപ്റ്റംബര്‍ എട്ടിന് അറ്റ്ലസ് വി റോക്കറ്റിലായിരുന്നു ഒസിരിസ് റെക്‌സ് ബഹിരാകാശ പേടകം വിക്ഷേപിച്ചത്. 2018 ല്‍ ഒസിരിസ് റെക്‌സ് ബെന്നുവിനെ ചുറ്റുന്ന ഭ്രമണ പഥത്തിലെത്തി. 2020-ലാണ് ഒക്ടോബറിലാണ് ഒസിരിസ് റെക്‌സ് ബെന്നുവിനെ തൊട്ടത്.

ഒരു ബഹിരാകാശ പേടകം ചുറ്റി നിരീക്ഷിച്ച ഏറ്റവും ചെറിയ ബഹിരാകാശ വസ്തുവാണ് ബെന്നു. ബെന്നു പോലുള്ള ഭൂമിക്ക് സമീപമുള്ള ഛിന്നഗ്രഹങ്ങള്‍ നമ്മുടെ ഗ്രഹത്തില്‍ ഇടിക്കുമ്പോള്‍ ഉണ്ടാകുന്ന ദീര്‍ഘകാല അപകടസാധ്യതകള്‍ മനസിലാക്കാനും സൗരയുഥവുമായി ബന്ധപ്പെട്ട നിര്‍ണായക പഠനങ്ങള്‍ക്കും ഒസിരിസ് വഴിവയ്ക്കുമെന്നാണ് വിലയിരുത്തലുകള്‍.

അടുത്ത നൂറ്റാണ്ടോടെ ബെന്നൂ എന്ന ഛിന്നഗ്രഹം ഭൂമിയോട് കൂടുതല്‍ അടുത്ത് വരുമെന്ന് വിശ്വസിക്കപ്പെടുന്നു, കൂടാതെ അത് ഭൂമിയുമായി കൂട്ടിയിടിയിലേക്ക് നയിച്ചേക്കാമെന്നും ശാസ്ത്രലോകം വിലയിരുത്തുന്നു. സാമ്പിള്‍ കൊണ്ടുവന്ന ക്യാപ്സ്യൂളില്‍ 250 ഗ്രാം മെറ്റീരിയലുണ്ട് എന്നിരുന്നാലും കൃത്യമായ അളവെടുപ്പിന് ശേഷം ഭാരം അറിയാനാകും.

സൂര്യന്റെയും മറ്റ് ഗ്രഹങ്ങളുടെയും ഉത്ഭവം കണ്ടെത്താനും ഭൂമിയില്‍ ജീവന്‍ എങ്ങനെ രൂപപ്പെട്ടുവെന്ന് മനസ്സിലാക്കാനും ബെന്നുവിന്റെ സാമ്പിള്‍ പഠനം ശാസ്ത്രജ്ഞരെ സഹായിക്കുമെന്നാണ് പ്രതീക്ഷ.

കൂടുതല്‍ വായനയ്ക്ക്:

ഛിന്നഗ്രഹത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച ബഹിരാകാശ പേടകം ഇന്ന് ഭൂമിയിലെത്തും; പ്രതീക്ഷയോടെ ശാസ്ത്ര ലോകം

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.