ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി: ഓസ്‌കറിലേക്ക് ജൂഡ് ആന്റണിയുടെ '2018'

ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി: ഓസ്‌കറിലേക്ക് ജൂഡ് ആന്റണിയുടെ '2018'

ജൂഡ് ആന്റണി ചിത്രം '2018' എവരിവണ്‍ ഈസ് എ ഹീറോ' ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്തു. ഗിരീഷ് കര്‍ണാട് അധ്യക്ഷനായ കമ്മിറ്റിയാണ് ചിത്രം തിരഞ്ഞെടുത്തത്. കേരളം നേരിട്ട മഹാപ്രളയമാണ് ചിത്രത്തിന്റെ പ്രമേയം.

മഹപ്രളയത്തെ കേരളം എങ്ങനെ നേരിട്ടുവെന്ന് പറയുന്നതാണ് സിനിമ. മലയാളികളുടെ മനോധൈര്യത്തിന്റേയും ഒത്തൊരുമയുടേയും കൂടി കഥയാണ് 2018 ല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓരോരുത്തരും നായകരാണ് (every one is a hero) എന്നതായിരുന്നു ചിത്രത്തിന്റെ ടാഗ് ലൈന്‍. ചിത്രം 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു.

ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരേന്‍, ലാല്‍, വിനീത് ശ്രീവിവാസന്‍, അജു വര്‍ഗീസ്, ജോയ് മാത്യൂ, ജിബിന്‍, ജയകൃഷ്ണന്‍, ഷെബിന്‍ ബക്കര്‍, ഇന്ദ്രന്‍സ്, സുധീഷ്, സിദ്ദിഖ്, തന്‍വി റാം, വിനീത കോശി, ഗൗതമി നായര്‍, ശിവദ, അപര്‍ണ ബാലമുരളി തുടങ്ങി വന്‍ താരനിയരയായിരുന്നു ചിത്രത്തില്‍ അഭിനയിച്ചിരുന്നത്.

അഭിനേതാക്കള്‍ മുതല്‍ ചിത്രത്തിലെ ഗ്രാഫിക്‌സ് വിഭാഗമടക്കം വലിയ കയ്യടി നേടിയ ചിത്രമായിരുന്നു 2018. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ പത്മകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. അഖില്‍ ജോര്‍ജ്ജായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം.

മോഹന്‍ലാല്‍ ചിത്രമായ ഗുരുവാണ് ഓസ്‌കര്‍ എന്‍ട്രി ലഭിച്ച ആദ്യ മലയാള ചിത്രം. 2020 ല്‍ ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ടിനും ഓസ്‌കാര്‍ എന്‍ട്രി ലഭിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.