പിഴയ്ക്കാത്ത ഉന്നം; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണം

പിഴയ്ക്കാത്ത ഉന്നം; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ നേട്ടം. 50 മീറ്റര്‍ റൈഫിള്‍ പൊസിഷന്‍ 3 വിഭാഗത്തില്‍ പുരുഷ ടീമാണ് സ്വര്‍ണം നേടിയത്. ഇന്ത്യയുടെ ഐശ്വര്യപ്രതാപ് സിങ് തോമര്‍, സ്വപ്നില്‍ കുസാലെ, അഖില്‍ ഷിയോറന്‍ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം 'വെടിവെച്ചിട്ടത്'.

ലോക റെക്കോഡോടെയാണ് ഇന്ത്യയുടെ സ്വര്‍ണ നേട്ടം. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഏഴാം സ്വര്‍ണമാണിത്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ ഇന്ത്യന്‍ വനിതകള്‍ വെള്ളി മെഡല്‍ നേടി. ഇതോടെ ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് ആകെ 15 മെഡല്‍ ആയി. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഷൂട്ടിംഗ് ടീമിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. 2006 ദോഹ ഗെയിംസിലെ 14 മെഡല്‍ നേട്ടമാണ് മറികടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.