വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് പള്ളി ഇടവകാംഗം ജൂഡ് സെബാസ്റ്റ്യന്റെ പൊതുദർശനം ഇന്ന് ന്യൂടൗൺ പള്ളിയിൽ

വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് പള്ളി ഇടവകാംഗം ജൂഡ് സെബാസ്റ്റ്യന്റെ പൊതുദർശനം ഇന്ന് ന്യൂടൗൺ പള്ളിയിൽ

വാട്ടര്‍ഫോര്‍ഡ്: വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ സെന്റ് മേരീസ് പള്ളി ഇടവകാംഗമായ ജൂഡ് സെബാസ്റ്റ്യന്റെ ഭൗതികശരീരം ഇന്ന് (സെപ്റ്റംബര്‍ 30 ശനിയാഴ്ച) ന്യൂടൗൺ പള്ളിയിൽ പൊതുദർശനത്തിനു വെക്കും. പരേതന്റെ ആത്മശാന്തിയ്ക്കായുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷകൾക്കും, ഒപ്പീസിനും ഇടവക വികാരി ഫാ. ജോമോൻ കാക്കനാട്ട് കാർമ്മികത്വം വഹിക്കും.

ശനിയാഴ്ച 1.30 മുതൽ 2.30 വരെ സെന്റ്‌ ജോസഫ്‌സ് & സെന്റ് ബെനില്‍ഡസ് ദൈവാലയത്തിൽ ( Eircode- X91W659) ആയിരിക്കും പൊതു ദർശനം. ക്രമീകരണങ്ങൾക്ക് പരീഷ് കൗൺസിൽ നേതൃത്വം നൽകും. തുടർന്ന് 4. 30 വരെ പാരിഷ് ഹാളിൽ പൊതുദർശനം ഉണ്ടായിരിക്കും. സംസ്‌കാരം പിന്നീട് ‍ ജന്മനാട്ടിൽ (കേരളത്തിൽ) നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.