ന്യൂഡല്‍ഹി: രാജ്യത്തെ വാണിജ്യ ആവശ്യത്തിനായുള്ള എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ വര്‍ധനവ്. ഇന്ന് മുതല്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടര്‍ ഒന്നിന് 209 രൂപയാണ് വര്‍ധിപ്പിച്ചത്.
ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 1731.50 രൂപയായിരിക്കും. മുംബൈ- 1684 രൂപ, ലഖ്നൗ- 1,845 രൂപ, ചെന്നൈ- 1,898 രൂപ, ബംഗളൂരു- 1,813 രൂപ, കൊല്‍ക്കത്ത- 1839 രൂപ ഇങ്ങനെയാണ് വില വിവരം.
എണ്ണക്കമ്പനികള്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വില 158 രൂപ കുറച്ചതിന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഈ വില വര്‍ദ്ധനവ് ഉണ്ടായത്.
കഴിഞ്ഞ നാല് മാസമായി പ്രതിമാണ വില പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി തുര്‍ച്ചയായി വാണിജ്യ സിലണ്ടറുകളുടെ വില എണ്ണകമ്പനികള്‍ കുറച്ചിരുന്നു. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന്റെ വില കഴിഞ്ഞ മാസം സിലിണ്ടര്‍ ഒന്നിന് 200 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ കുറച്ചത്.
ഉജ്ജ്വല പദ്ധതിക്ക് കീഴില്‍ 75 ലക്ഷം പുതിയ എല്‍പിജി കണക്ഷനുകള്‍ക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു. അത് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കണക്ഷനുകള്‍ നല്‍കും. ഇവയുടെ ആകെ ചെലവ് 1,650 കോടി രൂപ വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.