ആറ് ദിവസം ജോലി ചെയ്താല്‍ മൂന്ന് ദിവസം അവധി; വനംവകുപ്പ് സര്‍ക്കുലറില്‍ സര്‍ക്കാരിന് അതൃപ്തി

ആറ് ദിവസം ജോലി ചെയ്താല്‍ മൂന്ന് ദിവസം അവധി; വനംവകുപ്പ് സര്‍ക്കുലറില്‍ സര്‍ക്കാരിന് അതൃപ്തി

തിരുവനന്തപുരം: ആറ് ദിവസം ജോലി ചെയ്താല്‍ മൂന്ന് ദിവസം അവധിയെന്ന വനം വകുപ്പ് സര്‍ക്കുലറില്‍ സര്‍ക്കാരിന് അതൃപ്തി. വനം മേധാവി അവധിയിലിരിക്കെ പകരം ചുമതലയിലുള്ള ഉദ്യോഗസ്ഥനാണ് സര്‍ക്കുലര്‍ ഇറക്കിയത്.

ആറുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. വനം സംരക്ഷണ വിഭാഗം ജീവനക്കാര്‍ക്ക് ആവശ്യത്തിന് വിശ്രമവും വ്യക്തിപരവുമായ കാര്യങ്ങള്‍ നിറവേറ്റുന്നതിന് സമയവും ലഭിക്കുന്നില്ലന്ന കാരണത്തെ മറികടക്കാനാണ് ഈ തീരുമാനം.

സെക്ഷന്‍/ സ്റ്റേഷന്‍ ഫോറസ്റ്റ് ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കാണ് ആനുകൂല്യം അനുവദിച്ചത്. ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, ഫോറസ്റ്റ് വാച്ചര്‍ എന്നീ തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭിക്കും. സെക്ഷന്‍/ സ്റ്റേഷന്‍ ആസ്ഥാനത്ത് 24 മണിക്കൂറും താമസിച്ച് തുടര്‍ച്ചയായി ആറു ദിവസം ജോലി നോക്കിയാല്‍ മൂന്ന് ദിവസം വിശ്രമം അനുവദിക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു.

പൊതുഭരണ ധനവകുപ്പുകളെ അറിയിക്കാതെയുള്ള സര്‍ക്കുലര്‍ നിയമപരമായും തിരിച്ചടിയാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.