സ്വയം ഒരുക്കിയ കെണിയില്‍ വീണ് ചൈന; അന്തര്‍വാഹിനിയില്‍ കുടുങ്ങി 55 സൈനികര്‍ കൊല്ലപ്പെട്ടു

സ്വയം ഒരുക്കിയ കെണിയില്‍ വീണ് ചൈന; അന്തര്‍വാഹിനിയില്‍ കുടുങ്ങി 55 സൈനികര്‍ കൊല്ലപ്പെട്ടു

ബീജിംങ്: ചൈനീസ് ആണവ അന്തര്‍വാഹിനിയില്‍ കുടുങ്ങി 55 സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് പിഎല്‍എ നാവിക സേനയുടെ '093-417' എന്ന അന്തര്‍വാഹിനിയുടെ ക്യാപ്റ്റനും 21 ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 55 പേരാണ് മരിച്ചത്. മഞ്ഞക്കടലിലൂടെ പോകുന്ന മറ്റ് രാജ്യങ്ങളുടെ കപ്പലുകളെ ലക്ഷ്യം വച്ച് ചൈന തന്നെ ഒരുക്കിയ കെണിയില്‍ അന്തര്‍വാഹിനി കുടുങ്ങുകയായിരുന്നു.

അമേരിക്കയുടെയും മറ്റ് രാജ്യങ്ങളുടെയും അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ ചൈനീസ് നാവികസേന ചടങ്ങലയും നങ്കുരവും ഒരുക്കിയിരുന്നു. ഇതില്‍ ചൈനയുടെ തന്നെ അന്തര്‍വാഹിനി കുടുങ്ങി തകരാരിലാവുകയും ഉപരിതലത്തിലേയ്ക്ക് എത്താന്‍ കഴിയാതെ വരികയും ചെയ്തു.

തകര്‍ന്ന അന്തര്‍വാഹിനിയുടെ ഉള്ളിലെ ഓക്സിജന്‍ സംവിധാനങ്ങള്‍ തകര്‍ന്നുണ്ടായ വിഷബാധയാണ് ഉദ്യോഗസ്ഥര്‍ മരണപ്പെടാന്‍ കാരണമെന്നാണ് യു.കെയില്‍ നിന്നുള്ള രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇത്തരത്തിലൊരു അപകടമുണ്ടായാല്‍ പുറത്ത് നിന്നുള്ള കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുത്ത് അതില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കാനുള്ള സംവിധാനം ബ്രിട്ടീഷ് അന്തര്‍ വാഹിനികള്‍ക്കുണ്ട്.

കഴിഞ്ഞ 15 വര്‍ഷമായി ചൈനീസ് നാവിക സേനയുടെ ഭാഗമായ ഈ അന്തര്‍വാഹിനിക്ക് 351 അടി നീളമുണ്ട്. ഇതില്‍ ടോര്‍പ്പിഡോകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയ്ക്കടിയിലാണ് അന്തര്‍വാഹിനി മുങ്ങിത്താഴ്ന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്, എന്നാല്‍ ചൈന ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.