തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷത്തിന്റെ ആക്രമണത്തിനെതിരെ ഫലപ്രദമായി ഇടപെടാന്‍ മന്ത്രിമാര്‍ക്കു കഴിയണമെന്ന് സിപിഎം. കഴിഞ്ഞ സിപിഎം സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ച സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ പ്രതിപക്ഷത്തിന്റേത് ശക്തമായ രാഷ്ട്രീയ ആക്രമണമാണെന്നും ഇതിനെ നേരിടണമെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
മുഖ്യമന്ത്രിക്കെതിരെ അവമതിപ്പ് സൃഷ്ടിക്കാനുള്ള ഇടപെടലാണ് നടക്കുന്നത്. സ്വന്തം പ്രസ്താവനകളില്‍ വിവാദം കലരാതിരിക്കാന്‍ മന്ത്രിമാരും നേതാക്കളും കൂടുതല്‍ ശ്രദ്ധിക്കണം.
കൂടാതെ മന്ത്രിമാരുടെ ഓഫിസ് അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കണമെന്നും സിപിഎം നിര്‍ദേശിച്ചു. മാത്രമല്ല ഓഫീസ് സമയത്ത് സ്റ്റാഫ് അവിടെത്തന്നെ ഉണ്ടാകുമെന്ന് ഉറപ്പുവരുത്തണം. ഓഫിസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് മന്ത്രിമാരും ഉറപ്പുവരുത്തണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നയപരമായ കാര്യങ്ങള്‍ പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്‌തേ മന്ത്രിമാര്‍ പ്രഖ്യാപിക്കാവൂ. ഉദ്യോഗസ്ഥര്‍ നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാകരുതെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.