തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പി.ആര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയത് ബാങ്ക് സെക്രട്ടറിയെന്ന് ഇ.ഡിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ മാസം 22 ന് അരവിന്ദാക്ഷന്റെയും ബന്ധുക്കളുടെയും പേരിലുളള വിവരങ്ങള്‍ തേടി ഇഡി പെരിങ്ങണ്ടൂര്‍ ബാങ്കിലേക്ക് അയച്ച ഇമെയിലിന് അന്ന് തന്നെ ബാങ്ക് സെക്രട്ടറി മറുപടി തിരികെ അയക്കുയും ചെയ്‌തെന്നാണ് ഇ.ഡി വെളിപ്പെടുത്തിയത്.
ഈ അക്കൗണ്ട് വഴി 63 ലക്ഷത്തിന്റെ ഇടപാട് നടന്നതായും ബാങ്കിന്റെ സ്റ്റേറ്റ്മെന്റ് ഉണ്ടെന്നും ഇ.ഡി വ്യക്തമാക്കി. അക്കൗണ്ട് അമ്മയുടെതാണെന്ന് അരവിന്ദാക്ഷന്‍ സമ്മതിച്ചതായും അതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും ഇ.ഡി കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി.
അരവിന്ദാക്ഷന്റെ വിദേശയാത്ര, ബാങ്ക് നിക്ഷേപം എന്നിവ സംബന്ധിച്ച വിവര ശേഖരണത്തിനായി കസ്റ്റഡി ആവശ്യമാണെന്നും ഇ.ഡി അറിയിച്ചു. ഒന്നാം പ്രതി സതീഷ് കുമാറുമായി പി.ആര്‍ അരവിന്ദാക്ഷന്‍ നടത്തിയ വിദേശ യാത്രകളിലും സാമ്പത്തിക ഇടപാടുകളിലും വ്യക്തത വരുത്താനും ഇ.ഡി ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് രണ്ടു ദിവസത്തേക്ക് അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.