കൊച്ചി: മേൽവിലാസം പോലുമില്ലാത്ത സ്ഥാപനങ്ങൾ നിർമ്മിച്ച നിത്യോപയോഗ സാധനങ്ങളും സൗന്ദര്യ വർദ്ധക വസ്തുക്കളും മാരകരോഗം വ്യാപകമാക്കുന്നുവെന്ന വാർത്തകൾ ആശങ്കയുളവാക്കുന്നുവെന്നും ഇവയുടെ വില്പന നിരോധിക്കണമെന്നും പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
വൃക്ക തകരാറിലാക്കുന്ന സൗന്ദര്യ വർദ്ധക ലേപനം വഴി നിരവധി പേർക്ക് നെഫ്രാട്രിക് സിൻഡ്രോം എന്ന വൃക്കരോഗം കണ്ടെത്തിയ സാഹചര്യത്തിൽ ഇത്തരം ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം, വിതരണം, ഇവ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് പഠിച്ച് സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നവരെ ശിക്ഷിക്കണമെന്നും, സമൂഹത്തിൽ വ്യാപകമായി ബോധവൽക്കരണം നടത്തണമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.