കൊച്ചി: വിമാനത്തില്‍ യുവനടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച തൃശൂര്‍ സ്വദേശിക്കായി തിരച്ചില്‍. തലോര്‍ സ്വദേശി ആന്റോയാണ് വിമനയാത്രയ്ക്കിടെ നടിയോട് മോശമായി പെരുമാറിയത്. ഇന്നലെ രാത്രി പൊലീസ് വീട്ടില്‍ പരിശോധന നടത്തിയിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തനിക്കെതിരെ കേസെടുത്തത് അറിഞ്ഞതിന് പിന്നാലെ പ്രതി ഒളിവില്‍ പോകുകയായിരുന്നു.
മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പ്രതി മദ്യ ലഹരിയിലായിരുന്നുവെന്നാണ് സൂചന. ഇയാള്‍ പരസ്പര വിരുദ്ധമായിട്ടാണ് സംസാരിച്ചതെന്നാണ് നടിയുടെ പരാതിയിലുള്ളത്. മാധ്യമ പ്രവര്‍ത്തകയാണോയെന്ന് ചോദിച്ചാണ് ആന്റോ നടിയോട് സംസാരിച്ചു തുടങ്ങിയത്.
വിന്‍ഡോ സീറ്റിന്റെ പേരില്‍ ഇയാള്‍ തര്‍ക്കിച്ചു. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച നടിയെ തുടര്‍ച്ചയായി ശല്യം ചെയ്തു. ഇതിനിടയില്‍ ശരീരത്തില്‍ കടന്നുപിടിക്കാനും ശ്രമിച്ചു. തുടര്‍ന്ന് പരാതിക്കാരി ക്യാബിന്‍ ക്രൂവിനെ വിവരമറിയിക്കുകയായിരുന്നു. അവര്‍ ഇടപെട്ട് സീറ്റ് മാറ്റിയിരുന്നു.
വിമാനമിറങ്ങിയതിന് പിന്നാലെ ആദ്യം പരാതിയുമായി എയര്‍ ഇന്ത്യ അധികൃതരെ സമീപിച്ചു. എന്നാല്‍ പൊലീസില്‍ പരാതി നല്‍കാനായിരുന്നു അധികൃതരുടെ നിര്‍ദേശം. തുടര്‍ന്ന് നടി നെടുമ്പാശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കായി തൃശൂര്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍
ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. വിമാനത്തില്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് നടി ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.