ആശ്വാസം പറന്നിറങ്ങി: ആദ്യ വിമാനം ഡല്‍ഹിയിലെത്തി; സംഘത്തില്‍ ഒന്‍പത് മലയാളികളടക്കം 212 പേര്‍

ആശ്വാസം പറന്നിറങ്ങി: ആദ്യ വിമാനം ഡല്‍ഹിയിലെത്തി; സംഘത്തില്‍ ഒന്‍പത് മലയാളികളടക്കം 212 പേര്‍

ന്യൂഡല്‍ഹി: 'ഓപ്പറേഷന്‍ അജയ്'യുടെ ഭാഗമായി ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമായുള്ള ആദ്യ ചാര്‍ട്ടര്‍ വിമാനം ഇന്ത്യയിലെത്തി. ഒന്‍പത് മലയാളികള്‍ ഉള്‍പ്പെടെ 212 യാത്രക്കാരാണ് ആദ്യ സംഘത്തിലുള്ളത്. ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ രാത്രിയോടെ പുറപ്പെട്ട വിമാനം ഇന്ന് പുലര്‍ച്ചെയാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘം യാത്രക്കാരെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.


ഇസ്രയേലും ഹമാസും യുദ്ധം ആരംഭിച്ചതിന് പിന്നാലെ എയര്‍ ഇന്ത്യ വിമാന സര്‍വ്വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവച്ചിരുന്നു. പിന്നാലെ മടങ്ങി വരാന്‍ താല്‍പര്യമുള്ളവരെ തിരികെ എത്തിക്കുന്നതിന്റെ ഭാഗമായാണ് വിദേശകാര്യ മന്ത്രാലയം 'ഓപ്പറേഷന്‍ വിജയ്'ക്ക് തുടക്കമിട്ടത്. വിമാനത്തില്‍ ഉണ്ടായിരുന്നവരുടെ യാത്രാച്ചെലവ് പൂര്‍ണമായും സൗജന്യമാണ്.

ആദ്യ സംഘത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒന്‍പത് മലയാളികളുണ്ടെന്നാണ് വിവരം. ഇസ്രയേലില്‍ ആകെ 18,000 ഇന്ത്യക്കാരാണ് ഉള്ളത്. തിരികെ നാട്ടിലേക്ക് എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇന്ത്യന്‍ എംബസി രജിസ്ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ വ്യോമ മേഖല അടച്ചിട്ടില്ലെന്നും അതുകൊണ്ട് ദൗത്യത്തിനെ ഒഴിപ്പിക്കല്‍ നടപടിയായി പറയാനാകില്ലെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഗാസയില്‍ നാലും വെസ്റ്റ് ബാങ്കില്‍ 12 ഇന്ത്യക്കാരും ഉണ്ട്. താല്‍പര്യമുണ്ടെങ്കില്‍ ഇവരേയും തിരികെ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹിയിലെത്തുന്ന മലയാളികളെ സഹായിക്കുന്നതിനായി ഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആരംഭിച്ചിട്ടുണ്ട്.
കണ്‍ട്രോള്‍ റൂം നമ്പര്‍: 011 23747079.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.