മിഠായി പൊതികളില്‍ പൊതിഞ്ഞ് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് പരാജയപ്പെടുത്തി

 മിഠായി പൊതികളില്‍ പൊതിഞ്ഞ് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് പരാജയപ്പെടുത്തി

ദോഹ: മിഠായി പൊതികളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്ത് ഖത്തര്‍ കസ്റ്റംസ്. ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ പൊതിയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടന്ന വിശദമായ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ചോക്ലേറ്റ് പൊതികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഏകദേശം 200 ഗ്രാം മയക്കുമരുന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തര്‍ കസ്റ്റംസ് അതിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പദാര്‍ത്ഥത്തിന്റെ ഫോട്ടോ പങ്കിട്ടു.

ഈ ആഴ്ച ആദ്യം, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 2.07 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയിരുന്നു.

രാജ്യത്തേക്ക് അനധികൃത വസ്തുക്കള്‍ കൊണ്ടുവരുന്നതിനെതിരെ ജനറല്‍ കസ്റ്റംസ് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാര്‍ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകാനുമുള്ള തുടര്‍ച്ചയായ പരിശീലനവും ഉള്‍പ്പെടെ എല്ലാ പിന്തുണാ മാര്‍ഗങ്ങളും അതോറിറ്റി നല്‍കിവരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.