തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം നാളെ ഉദ്ഘാടനം ചെയ്യാനിരിക്കെ എംഡിയായിരുന്ന അദീല അബ്ദുള്ളയെ മാറ്റി പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന ദിവ്യ എസ് അയ്യര്‍ക്ക് പകരം ചുമതല നല്‍കി. സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ട് ഡയറക്ടറുടെ ചുമതലയ്‌ക്കൊപ്പം വിഴിഞ്ഞം പോര്‍ട്ട് എംഡിയുടെ അധിക ചുമതലയാണ് ദിവ്യയ്ക്ക് നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് ഐഎഎസ് തലത്തില്‍ നടത്തിയ വ്യാപക അഴിച്ചുപണിയുടെ ഭാഗമായാണ് പുതിയ നിയമനം. ഇതുകൂടാതെ കൊല്ലം, ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് കളക്ടര്‍മാര്‍ക്കാണ് സ്ഥലം മാറ്റം. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ഹരിത വി കുമാറിനെ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഭൂജല വകുപ്പ് ഡയറക്ടര്‍ ജോണ്‍ വി സാമുവല്‍ ആലപ്പുഴ കളക്ടറാകും.
സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എ. ഷിബു പത്തനംതിട്ട ജില്ലാ കളക്ടറാകും. മലപ്പുറം കളക്ടര്‍ വി.ആര്‍ പ്രേം കുമാറിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മീഷണറായിരുന്ന വി.ആര്‍ വിനോദിനാണ് പകരം നിയമനം. കൊല്ലം കളക്ടറായിരുന്ന അഫ്‌സാന പര്‍വീണിനാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ചുമതല.
മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടറായിരുന്ന ദേവി ദാസ് ആണ് പുതിയ കൊല്ലം കളക്ടര്‍. പ്രവേശന പരീക്ഷാ കമ്മീഷണറായിരുന്ന അരുണ്‍ കെ വിജയനെ കണ്ണൂര്‍ കളക്ടറായും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിട്ടുള്ള സ്‌നേഹില്‍ കുമാര്‍ സിങ്ങിനെ കോഴിക്കോട് കളക്ടറായും നിയമിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.