വിജയ പ്രതീക്ഷയിൽ കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്‌സി യും ഇന്ന് കളത്തിൽ

വിജയ പ്രതീക്ഷയിൽ കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്‌സി യും ഇന്ന് കളത്തിൽ

മഡ്‌ഗാവ്: ഐഎസ്‌എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഒഡീഷ എഫ്‌സിയെ നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ആരാധകരെ ഏഴാം സീസണിൽ ഏറ്റവും കൂടുതൽ നിരാശപ്പെടുത്തിയ രണ്ട് ടീമുകളാണ് കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്‌സി യും.

എന്നാൽ നല്ല രീതിയിൽ കളിക്കുന്നുണ്ടെങ്കിലും പ്രതീക്ഷിക്കുന്ന വിജയം കൈവരിക്കാൻ ആകുന്നില്ല എന്നാണ് ഇരു ടീമിന്റെയും സങ്കടം. ഇത്തവണ വിജയിക്കാൻ ആകും എന്നാണ് ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വികൂനയുടെ പ്രതീക്ഷ. ഒറ്റക്കളിയും ജയിച്ചില്ലെങ്കിലും ടീമിന്റെ പ്രകടനം അത്രമോശമല്ലെന്നാണ് ഒഡീഷ കോച്ച് സ്റ്റുവർട്ട് ബക്സ്റ്റാറും വിലയിരുത്തുന്നത്. നന്നായി കളിക്കുമ്പോഴും ഇത് വിജയമാക്കി മാറ്റാൻ കഴിയാത്തതാണ് തിരിച്ചടിയെന്നും ബക്സ്റ്റാർ പറയുന്നു.

പത്താം സ്ഥാനത്ത് നിൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഒഡീഷ എഫ്‌സിയാവട്ടെ സീസണിൽ ഇതുവരെ ഒറ്റ ജയം പോലും നേടാനാവാതെ അവസാന സ്ഥാനത്തും. ബ്ലാസ്റ്റേഴ്സ് എട്ട് ഗോൾ നേടിയപ്പോൾ 13 ഗോൾ തിരിച്ചുവാങ്ങി. ഒഡീഷ അടിച്ചത് ആറും വാങ്ങിയത് പതിനാലും ആണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.