എക്സ് ഉപയോഗത്തിന് ഇനി പണം നൽകണം; ലൈക്ക് ചെയ്യുന്നതിന് ഉൾപ്പെടെ നിയന്ത്രണം വരും

എക്സ് ഉപയോഗത്തിന് ഇനി പണം നൽകണം; ലൈക്ക് ചെയ്യുന്നതിന് ഉൾപ്പെടെ നിയന്ത്രണം വരും

സാൻ ഫ്രാൻസിസ്കോ: പുതിയ സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ പരീക്ഷിക്കാനൊരുങ്ങി ഇലോൺ മസ്കിന്റെ എക്‌സ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇത് ആദ്യമായി ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കുന്ന സബ്‌സ്‌ക്രിപ്ഷൻ മാതൃക പരീക്ഷിക്കാനൊരുങ്ങുകയാണ് എക്‌സ് ഇപ്പോൾ. നോട്ട് എ ബോട്ട് എന്ന പുതിയ സബ്‌സ്‌ക്രിപ്ഷൻ എടുക്കുകയാണെങ്കിൽ മാത്രമെ എക്‌സ് ആസ്വദിക്കാനാകൂ.

ലൈക്കുകൾ, റീ പോസ്റ്റുകൾ, മറ്റ് അക്കൗണ്ടുകൾ കോട്ട് ചെയ്യുക, വെബ് വേർഷനിൽ പോസ്റ്റുകൾ ബുക്ക് മാർക്ക് ചെയ്യുക എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് ഇനി സബ്‌സ്‌ക്രിപ്ഷൻ സംവിധാനം ഉപയോഗിക്കാതെ സാധിക്കില്ല. പ്രതിവർഷം ഒരു ഡോളറാണ് ഇതിനായി നൽകേണ്ടത്.

ബോട്ട് അക്കൗണ്ടുകൾ, സ്പാം അക്കൗണ്ടുകൾ എന്നിവയ്‌ക്ക് തടയിടുന്നതിന്റെ ഭാഗമായാണ് പുതിയ സബ്‌സ്‌ക്രിപ്ഷൻ സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങുന്നതെന്ന് എക്‌സ് വ്യക്തമാക്കി. ഓരോ രാജ്യത്തെ നിരക്കിലും വ്യത്യാസമുണ്ടാകും. ന്യൂസിലാൻഡ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലാണ് സംവിധാനം ആദ്യം പരീക്ഷിക്കുക. പരീക്ഷണ ഘട്ടമായതിനാൽ നിലവിലുള്ള ഉപയോക്താക്കൾക്ക് ഇത് ബാധകമല്ല.

പുതിയതായി അക്കൗണ്ട് ആരംഭിക്കുന്നവർ സബ്‌സ്‌ക്രിപ്ഷൻ എടുക്കാത്ത പക്ഷം സേവനം ആസ്വദിക്കാൻ സാധിക്കില്ല. ട്വിറ്ററിലെ പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് ബോട്ടുകൾ. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതും തട്ടിപ്പുകളും തടയിടുന്നതിന് വേണ്ടിയാണ് സബ്‌സ്‌ക്രിപ്ഷൻ സംവിധാനം ഉപയോഗിക്കുന്നത്. ബോട്ട് അക്കൗണ്ടുകളും സ്പാം അക്കൗണ്ടുകളും ഇല്ലാതാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

കഴിഞ്ഞ വർഷമാണ് ഇലോൺ മസ്ക് ട്വിറ്ററിനെ ഏറ്റെടുത്തത്. ഇതിന് പിന്നാലെയാണ് ട്വിറ്റർ എക്സ് എന്ന പേര് സ്വീകരിച്ചത്. പേരുമാറ്റത്തിന്ന് പുറമെ പല സുപ്രധാന മാറ്റങ്ങളും മസ്ക് ട്വിറ്റിറിൽ പ്രഖ്യാപിച്ചു. ഉപയോക്തൃ അടിത്തറയുടെ 'ആധികാരികത ഉറപ്പാക്കാൻ' എക്‌സിൽ ലഭ്യമാകുന്ന പോസ്റ്റുകൾ കാണുന്നതിന് പരിധിയും മസ്ക് ഏർപ്പെടുത്തിയിരുന്നു. ജൂലൈയിൽ ആയിരുന്നു ഈ പ്രഖ്യാപനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.