മുംബൈ: മലയാളികള്‍ അടക്കമുള്ള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇന്നും കുളിര് തെന്നലായി വീശുന്ന ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ 'കുച് കുച് ഹോത്താ ഹേ'യിലെ കുഞ്ഞു സര്‍ദാര്‍ പര്‍സാന്‍ ദസ്തൂരിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ദീര്‍ഘകാലമായി അടുപ്പമുള്ള ദെല്ന ഫെറോഫാണ് ഇപ്പോള്‍ ഇരുപത്തൊമ്പത് വയസുള്ള പര്സാന്റെ വധു.
ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന് കരണ്‍ ജോഹറിന്റെ സംവിധാനത്തില്‍ 1998 ഒക്ടോബര്‍ 16 ന് പുറത്തിറങ്ങിയ ഹിന്ദി- ഉറുദു ചിത്രമാണ് 'കുച് കുച് ഹോത്താ ഹേ'. രാജ്യത്തെമ്പാടുമുള്ള തീയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രത്തില്‍ ഷാരുഖ് ഖാന്, കാജല്‍, റാണി മുഖര്‍ജി, സല്മാന് ഖാന് തുടങ്ങിയവര്‍ക്കൊപ്പം ബാല താരമായി പര്സാനും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ പര്‍സാന്‍ തന്നെയാണ് ചിത്രങ്ങള്‍ പങ്കു വച്ചത്. കഹോന പ്യാര്‍ഹേ, മുഹബ്ബതൈന്, ഖബീ ഖുഷി ഖബീ ഗം അടക്കമുള്ള പല സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലും പര്‍സാന്‍ ചെറിയ റോളുകളില്‍ അഭിനയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.