ചെന്നൈ: തന്നെ ഒറ്റിക്കൊടുത്ത ബി.ജെ.പി നേതാവ് സി.അളഗപ്പനെ പാര്‍ട്ടി നേതാക്കള്‍ സഹായിക്കുകയാണെന്ന് ആരോപിച്ച് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഗൗതമി ബിജെപിയില്‍ നിന്നും അംഗത്വം രാജിവച്ചു.
അളഗപ്പനെതിരെ ഗൗതമി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇവരുടെ സ്വത്തും രേഖകളും കബിളിപ്പിച്ചെന്ന് ആരോപിച്ച് ഗൗതമി അളഗപ്പനെതിരെ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
'ഇന്ന് തന്റെ ജീവിതത്തിലെ സങ്കല്‍പ്പിക്കാനാവാത്ത ഒരു പ്രതിസന്ധി ഘട്ടത്തിലാണ് നില്‍ക്കുന്നത്. എനിക്ക് പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും ഒരു പിന്തുണയും ഇല്ലെന്ന് മാത്രമല്ല അവരില്‍ പലരും ആ വ്യക്തിയെ സജീവമായി സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്ന അറിവും ലഭിച്ചതായാണ് ഇവര്‍ പ്രതികരിച്ചത്.
തന്റെ വിശ്വാസത്തെ വഞ്ചിക്കുകയും ജീവിത സമ്പാദ്യം മുഴുവന്‍ തട്ടിയെടുക്കുകയും ചെയ്ത വ്യക്തിയെ പാര്‍ട്ടി സംരംക്ഷിക്കുന്നതിനില്‍ ഇവര്‍ക്ക് കടുത്ത അമര്‍ഷവുമുണ്ട്.
ബിജെപിയുമായുള്ള 25 വര്‍ഷത്തെ ബന്ധമാണ് ഗൗതമി അവസാനിപ്പിക്കുന്നത്. ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ടെങ്കിലും പാര്‍ട്ടിയിലെ തന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനമുണ്ടെന്നായിരുന്നു നടിയുടെ പ്രതികരണം. ഹൃദയ വേദനയോട് കൂടി തന്നെയാണ് താന്‍ ബിജെപി വിടാന്‍ തീരുമാനിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.