വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസം നവവരന്‍ ബൈക്കപകടത്തില്‍ മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍

വിവാഹം  കഴിഞ്ഞ്  അഞ്ചാം ദിവസം നവവരന്‍ ബൈക്കപകടത്തില്‍ മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍

പാലക്കാട്: വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസം നവവരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. വധുവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുമാനാം കുറുശി പുത്തന്‍ വീട്ടില്‍ ജിബിന്‍ (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ശ്രീഷ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു. അഞ്ച് ദിവസം മുന്‍പാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്.

പാലക്കാട് ചെര്‍പ്പുളശ്ശേരി നെല്ലായ മോളൂരില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. തൃശൂര്‍ കേച്ചേരിയിലുള്ള ശ്രീഷ്മയുടെ വീട്ടില്‍ നിന്നും ബൈക്കില്‍ കരുമാനാം കുറുശിയിലേക്ക് വരികയായിരുന്നു. ഇറക്കം ഇറങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു.

ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ഗുരുതരമായി പരുക്കേറ്റു. രണ്ടുപേരെയും നാട്ടുകാര്‍ ഉടന്‍ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിബിനെ രക്ഷിക്കാനായില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.