പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി

പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനത്തിന് തുടക്കമാകുക. ഒന്‍പത് മണിക്ക് നയപ്രഖ്യാപന പ്രസംഗം ആരംഭിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പല പ്രഖ്യാപനങ്ങളും ഇന്ന് ഉണ്ടാകും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സമ്മേളനം നടക്കുക. 2021-2022 വര്‍ഷത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് 15 ന് അവതരിപ്പിക്കും. സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയമടക്കം ഈ സഭാ സമ്മേളനകാലയളവില്‍ ചര്‍ച്ചക്ക് വരും. 15ന് രാവിലെ 9ന് മന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കും.

ഈ സര്‍ക്കാരിന്റെ കാലയളവിലെ അവസാന നിയമസഭാ സമ്മേളനം ആണ് ഇന്ന് ചേരുന്നത്. കര്‍ഷക സമരത്തെ ക്കുറിച്ചും തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെയും തദ്ദേശീയരുടെയും പുനരധിവാസത്തെക്കുറിച്ചും നയപ്രഖ്യാപനത്തില്‍ പ്രാധാന്യം നൽകുമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.