റഷ്യ-ഹമാസ് നേതാക്കള്‍ മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തി.
ഗാസ സിറ്റി: ഗാസയില്‍ ഇസ്രയേല്‍ കരയുദ്ധത്തിനുള്ള അന്തിമ തയ്യാറെടുക്കുകള്‍ നടത്തുന്നതിനിടെ അമേരിക്ക 900 സൈനികരെ പശ്ചിമേഷ്യയിലേക്ക് നിയോഗിച്ചു. രണ്ട് വ്യോമ പ്രതിരോധ സംവിധാനങ്ങളും പശ്ചിമേഷ്യയിലെത്തിക്കും. പെന്റഗണാണ് ഇക്കാര്യമറിയിച്ചത്.
കരയുദ്ധത്തിന് സജ്ജമായി ടാങ്കുകള്‍ ഗാസയിലേക്ക് നീങ്ങുന്ന ദൃശ്യങ്ങള്‍ ഇസ്രയേല്‍ സേന പുറത്തുവിട്ടു. അമേരിക്കയുടെ പൂര്‍ണ പിന്തുണയോടെയാണ് കരയുദ്ധത്തിനുള്ള ഒരുക്കം.
അതിനിടെ റഷ്യ-ഹമാസ് നേതാക്കള്‍ മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തിയത് ഇസ്രയേലിനെ പ്രകോപിപ്പിച്ചു. ബന്ദികളായി കഴിയുന്ന റഷ്യക്കാരുടെ മോചനത്തിനായാണ് ചര്‍ച്ച നടത്തിയത് എന്ന വാദം ഇസ്രയേല്‍ തള്ളി.
അതേസമയം പണം നല്‍കിയാണെങ്കിലും ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാണന്ന് ഇസ്രയേല്‍ ഇടനിലക്കാരെ അറിയിച്ചുവെന്ന് ഇസ്രയേല്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. 222 ബന്ദികളാണ് ഹമാസിന്റെ കസ്റ്റഡിയിലുള്ളത്.
ഇവരെ തിരിച്ചെത്തിക്കാന്‍ കഴിയാത്തതില്‍ ഇസ്രയേലില്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധം പുകയുന്നുണ്ട്. ബന്ദികളുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യേവ് ഗാലന്റെ് പറഞ്ഞു. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 7,028 ആയതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.