കൊച്ചി: വിലക്ക് മാറി തിരിച്ചെത്തുന്ന കോച്ച് ഇവാന്‍ വുക്കുമനോവിച്ചിന്റെ സാന്നിധ്യത്തില്‍ വിജയവഴിയിലേക്ക് തിരിച്ചെത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങും. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒഡിഷ എഫ്‌സിയാണ് എതിരാളികള്‍.
പത്ത് മത്സരത്തിന്‍െയും 238 ദിവസത്തിന്റെയും വിലക്ക് നീങ്ങിയാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം മൈതാനത്ത് വീണ്ടും സീജീവമാകാന്‍ ആശാന്‍ എത്തുന്നത്. കോച്ചിന്റെ തിരിച്ചുവരവിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരായ മഞ്ഞപ്പടയും.
കഴിഞ്ഞ സീസണില്‍ ബംഗളുരു എഫ്.സിയുമായുള്ള പ്ലേ ഓഫ് മത്സരത്തിനിടെ വാക്ക് ഔട്ട് നടത്തിയതാണ് ഇവാന് വിലക്ക് നേരിടേണ്ടി വന്നത്. ഡ്യൂറന്റ് കപ്പിലും സൂപ്പര്‍ കപ്പിലും മുഖ്യ പരിശീലകന്‍ ഇല്ലാതെയായിരുന്നു ടീം ഇറങ്ങിയത്.
ഈ സീസണിലെ ആദ്യ നാലു മത്സരങ്ങളിലും വുക്കുമനോവിച്ച് ഉണ്ടായിരുന്നില്ല. വിലക്കുകള്‍ മാറി തിരിച്ചുവരുന്ന ആശാന് വന്‍ സ്വീകരണമൊരുക്കാനാണ് മഞ്ഞപ്പടയുടെ തീരുമാനം.
കല്ലൂര്‍ സ്റ്റേഡിയത്തില്‍ ഈസ്റ്റ് ഗാലറി പൂര്‍ണമായി വ്യാപിക്കുന്ന കൂറ്റന്‍ ടിഫോണ്‍ വിരിച്ച് കോച്ചിനെ വരവേല്‍ക്കുമെന്ന് മഞ്ഞപ്പട അറിയിച്ചു. വ്യത്യസ്തമായ മൊസൈക്ക് അവതരണവും ഗാലറികളില്‍ ഉണ്ടാകും.
അതേസമയം ഈ സീസണില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ബ്ലാസ്‌റ്റേഴ്‌സ് ഒരു പരാജയവും ഒരു സമനിലയും വഴങ്ങി. നിലവില്‍ ഏഴു പോയിന്റുകളുമായി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനാത്താണ് കൊമ്പന്‍മാര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.