മലപ്പുറത്ത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ഹമാസ് നേതാവ് ഓണ്‍ലൈനായി പങ്കെടുത്തു

മലപ്പുറത്ത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ഹമാസ് നേതാവ് ഓണ്‍ലൈനായി പങ്കെടുത്തു

മലപ്പുറം: ജമാ അത്ത് ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ കഴിഞ്ഞ ദിവസം മലപ്പുറത്ത് സംഘടിപ്പിച്ച പാലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ഹമാസ് നേതാവ് ഓണ്‍ലൈനായി പങ്കെടുത്തു.

ഹമാസ് നേതാവ് ഖാലീദ് മാഷലാണ് ഓണ്‍ലൈനായി പങ്കെടുത്തത്. സംഘാടകര്‍ തന്നെയാണ് ഈ വീഡിയോ പുറത്ത് വിട്ടത്. 'സയണിസ്റ്റ് ഹിന്ദുത്വ ഭീകരതക്കെതിരെ യുവജന പ്രതിരോധം' എന്ന് പേരിട്ട് സംഘടിപ്പിച്ച പരിപാടിയിലാണ് ഹമാസ് നേതാവ് പങ്കെടുത്തത്.

'അല്‍ അഖ്സ നമ്മുടെ അഭിമാനമാണ്, നമ്മുടെ ശ്രേഷ്ഠ സ്ഥലമാണ്, നമ്മുടെ പ്രിയപ്പെട്ട പ്രവാചകന്‍ മുഹമ്മദ് (സ) ആകാശ ലോകത്തേക്ക് മിഅ്റാജ് യാത്ര ആരംഭിച്ച ഇടമാണ്.

ഗാസയിലെ നിങ്ങളുടെ പ്രിയപ്പെട്ട സഹോദരന്മാര്‍ കഴിഞ്ഞ ഒക്ടോബര്‍ ഏഴ് മുതല്‍ അഖ്സക്ക് വേണ്ടി പോരാടുകയാണ്. മൂന്നാഴ്ചകളായി സൈനിക രംഗത്ത് പരാജയപ്പെട്ടതിനു ശേഷം ഇന്ന് ഇസ്രയേല്‍ നമ്മുടെ ഗസയിലെ നമ്മുടെ ആളുകളോട് പ്രതികാരം തീര്‍ക്കുകയാണ്. വീടുകള്‍ തകര്‍ത്തു കൊണ്ടിരിക്കുന്നു'- ഖലീദ് മാഷല്‍ അറബിയില്‍ നടത്തിയ പ്രസംഗത്തിന്റെ സംഘാടകര്‍ പുറത്തുവിട്ട മലയാളം പരിഭാഷ ഇങ്ങനെയാണ്.

'സത്യനിഷേധികളും അന്യോന്യം മിത്രങ്ങളാകുന്നു. ഇത് നിങ്ങള്‍ പ്രാവര്‍ത്തികമാക്കിയിട്ടില്ലെങ്കില്‍ നാട്ടില്‍ കുഴപ്പവും വലിയ നാശവും ഉണ്ടായിത്തീരുന്നതാണ്. അഥവാ നമ്മുടെ എതിരാളികള്‍ നമുക്കെതിരെ ഒരുമിക്കുന്നത് നാം കാണുമ്പോള്‍ അതുപോലെ നമ്മളും ഒന്നിക്കണം.

അവര്‍ക്കെതിരെയുള്ള പോരാട്ട മുഖത്ത് ഇസ്ലാമിക സമൂഹം ഒന്നിച്ചു നിന്നില്ലെങ്കില്‍ വലിയ പരീക്ഷണങ്ങള്‍ ഉണ്ടാവും. ഇസ്ലാമിക സമൂഹത്തിനുമേല്‍ ഞങ്ങളുടെ ഉറപ്പ് ശക്തമാണ്, നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും.'- ഇതായിരുന്നു പ്രസംഗം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.