ഡബ്ലിന്‍
: വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സീന്യൂസ് ലൈവ് അംഗങ്ങള്‍ക്കായി രൂപകല്പന ചെയ്ത ഫ്രണ്ട്ഷിപ് ക്ലബ് മെമ്പര്‍ഷിപ്പ് കാര്‍ഡിന്റെ ഉദ്ഘാടനം തലശ്ശേരി അതിരൂപത മെത്രാന്‍ മാര്‍ ജോസഫ് പാപ്ലാനി അയര്‍ലണ്ടില്‍ വച്ച് നിര്‍വഹിച്ചു.
അയര്‍ലണ്ട് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബിജി സെബാസ്റ്റ്യന്‍ (കോര്‍ഡിനേറ്റര്‍), ബിജുമോന്‍ തലച്ചിറയില്‍ (യൂറോപ്പ് എക്‌സിക്യൂട്ടീവ് മെമ്പര്‍), സിബില്‍ റോസ് സാബു (സെക്രട്ടറി), ഷൈനി ജയേഷ് (ജോയിന്റ് സെക്രട്ടറി), എന്നിവര്‍ക്ക് അദ്ദേഹം നേരിട്ട് കാര്‍ഡ് കൈമാറി.
സിറോ മലബാര്‍ അയര്‍ലണ്ട് നാഷണല്‍ കോര്‍ഡിനേറ്ററായ ഫാ. ജോസഫ് ഓലിയക്കാട്ടില്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.
വാര്‍ത്തകള്‍ നിഷ്പക്ഷമായും, സത്യസന്ധമായും ജനങ്ങളിലേക്ക് എത്തിക്കുവാന്‍ പ്രതിജ്ഞാബദ്ധമായ സീ ന്യൂസ് ലൈവിന്റെ രക്ഷാധികാരിയാണ് ബഹു. മാര്‍ ജോസഫ് പാപ്ലാനി. സീ ന്യൂസ് ലൈവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എല്ലാവരെയും അദ്ദേഹം അനുമോദിക്കുകയും, മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഭാവുകം ആശംസിക്കുകയും ചെയ്തു.
ഉല്‍ഘാടന ചടങ്ങിന് ശേഷം എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഫാ. ജോസഫ് ഓലിയക്കാട്ടിലുമായും കൂടിക്കാഴ്ച നടത്തി. സീ ന്യൂസിന്റെ അയര്‍ലണ്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സിറോ മലബാര്‍ സഭയുടെ എല്ലാ സഹായ സഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.
അയര്‍ലണ്ടില്‍ 2021 ഓഗസ്റ്റിലാണ് സീ ന്യൂസ് ലൈവ് എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകൃതമായത്. നിലവില്‍ പതിനേഴ് എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് ഇവിടെ ഉള്ളത്.
വിവിധ രാജ്യങ്ങളിലെ അംഗങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് മെമ്പര്‍ഷിപ് കാര്‍ഡ് നല്‍കുവാന്‍ ഇപ്പോള്‍ തീരുമാനമായിട്ടുള്ളത്. താല്പര്യമുള്ളവര്‍ക്ക് അതാത് രാജ്യത്തെ കോര്‍ഡിനേറ്റേഴ്‌സിന്റെ നേതൃത്വത്തില്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.