തിരുവനന്തപുരം: ഭാരവാഹി പട്ടികയില്‍ വ്യാപക അതൃപ്തി ഉയര്‍ന്നതോടെ കെപിസിസി സെക്രട്ടറിമാരുടെയും എക്‌സിക്യൂട്ടീവ് അംഗങ്ങളുടേയും പ്രഖ്യാപനം വൈകും.
കൂടുതല്‍ കൂടിയാലോചനയ്ക്ക് ശേഷം മതി തുടര്‍ പ്രഖ്യാപനം എന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. കേരളത്തിലെ നേതാക്കളുമായി ദീപാദാസ് മുന്‍ഷി വീണ്ടും ചര്‍ച്ച നടത്തും. പുതിയ ഭാരവാഹികളുടെ നിയമനവുമായി ബന്ധപ്പെട്ട് കെപിസിസി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കെ.മുരളീധരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി മുന്‍ഷി ചര്‍ച്ച നടത്തും.
വൈസ് പ്രസിഡന്റുമാര്‍, ട്രഷറര്‍, ജനറല്‍ സെക്രട്ടറിമാര്‍ എന്നീ ഭാരവാഹികളുടെ പട്ടികയായിരുന്നു കെപിസിസി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നത്. 13 വൈസ് പ്രസിഡന്റുമാരും 58 ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്ന പട്ടികയില്‍ ആറ് പേരെ കൂടി രാഷ്ട്രീയകാര്യ സമിതിയിലേക്കും തിരഞ്ഞെടുത്തിരുന്നു.
വി.എ നാരായണനെ ട്രഷററായും ബിജെപി വിട്ടു വന്ന സന്ദീപ് വാര്യരെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തിരുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വി.കെ ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, പന്തളം സുധാകരന്‍, എ.കെ മണി, സി.പി മുഹമ്മദ് എന്നിവരാണ് രാഷ്ട്രീയകാര്യ സമിതിയിലെ പുതിയ അംഗങ്ങള്‍.
ശരത് ചന്ദ്രപ്രസാദ്, ഹൈബി ഈഡന്‍, പാലോട് രവി, വി.ടി ബല്‍റാം, വി.പി സജീന്ദ്രന്‍, മാത്യു കുഴല്‍നാടന്‍, ഡി. സുഗതന്‍, രമ്യ ഹരിദാസ്, എം. ലിജു, കെ.എ ഷുക്കൂര്‍, എം. വിന്‍സന്റ്, റോയ് കെ. പൗലോസ്, ജയ്‌സണ്‍ ജോസഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.
ആര്യാടന്‍ ഷൗക്കത്ത്, അനില്‍ അക്കര, കെ.എസ് ശബരീനാഥന്‍, ജ്യോതികുമാര്‍ ചാമക്കാല, പി. ജര്‍മിയാസ്, ബി.ആര്‍.എം ഷഫീര്‍, വിദ്യ ബാലകൃഷ്ണന്‍, സൈമണ്‍ അലക്‌സ് എന്നിവരുള്‍പ്പെടെയാണ് 58 ജനറല്‍ സെക്രട്ടറിമാര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.