വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പ ഉറുഗ്വേ സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി ഉറുഗ്വേ പ്രസിഡന്റ് യമണ്ടു ഒർസി. വത്തിക്കാനിൽ നടന്ന ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രസിഡന്റ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ നടന്ന സൗഹാർദപരമായ ചർച്ചകളിൽ ഇരുരാജ്യങ്ങളിലുമുള്ള നല്ല ബന്ധങ്ങളും അവയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ആഗ്രഹവും ഉന്നയിച്ചതായി വത്തിക്കാൻ പ്രസ്സ് ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി.
വിദ്യാഭ്യാസ രംഗത്തും ദാരിദ്ര്യനിവാരണ പ്രവർത്തനങ്ങളിലുമുള്ള സഭയുടെ സംഭാവനകളെയും ഇരുവിഭാഗങ്ങളും ചര്‍ച്ച ചെയ്തു. കൂടാതെ ധാർമ്മിക വിഷയങ്ങളും ജനസംഖ്യാ പ്രശ്നങ്ങളും യോഗത്തിൽ പ്രാധാന്യപ്പെട്ട വിഷയങ്ങളായി.
ഉറുഗ്വേ പ്രസിഡന്റ് യമണ്ടു ഒർസിയോടൊപ്പം മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും പങ്കെടുത്തു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിനും, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ബന്ധങ്ങൾക്കായുള്ള വിഭാഗത്തിലെ അണ്ടർ സെക്രട്ടറി മോൺസിഞ്ഞോർ ഡാനിയേൽ പാച്ചോയും പ്രതിനിധികളായി പങ്കെടുത്തു.
രാജ്യത്ത് ദയാവധത്തിന് അനുമതി നൽകുന്ന നിയമം ഉറുഗ്വേ സെനറ്റ് അംഗീകരിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ കൂടിക്കാഴ്ച നടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.