തൃശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ നിന്ന് നാളെ മുതല്‍ ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കാം. കാലാവധിയെത്തിയ സ്ഥിര നിക്ഷേപങ്ങളാണ് പൂര്‍ണമായി പിന്‍വലിക്കാനാവുക. കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചവരുടെ നീണ്ടകാലത്തെ കാത്തിരിപ്പിനാണ് ഇപ്പോള്‍ വിരാമമായത്.
50000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി കഴിഞ്ഞ സ്ഥിര നിക്ഷേപങ്ങള്‍ നാളെ മുതല്‍ പിന്‍വലിക്കാനാണ് ബാങ്ക് അനുമതി നല്‍കിയത്. 50000 രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാനാവുക നവംബര്‍ 11 മുതലാണ്. നവംബര്‍ 20 ന് ശേഷം 50000 രൂപ വരെയുള്ള സേവിങ്സ് അക്കൗണ്ട് നിക്ഷേപങ്ങളും പിന്‍വലിക്കാന്‍ സാധിക്കും.
പലിശ അടക്കം 509 കോടി രൂപ ബാങ്കിന് ലഭിക്കാനുണ്ടെന്നും ബാങ്ക് അറിയിച്ചു. 80 കോടി രൂപ തിരികെ ലഭിച്ചു. ഇതില്‍ 76 കോടി രൂപ നിക്ഷേപകര്‍ക്ക് നല്‍കിയതായും ബാങ്ക് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.