ഗാസ സിറ്റി: ഗാസയില്‍ കരയുദ്ധം തുടങ്ങിയതോടെ തങ്ങളുടെ 11 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈനിക വക്താവ് അറിയിച്ചു. വടക്കന്‍ ഗാസയില്‍ ഹമാസുമായി ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ ഒമ്പത് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി. നാല് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് സൈനികര്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.
ഗാസയില്‍ ഇന്നലെ ഹമാസിന്റെ ടാങ്ക് വേധ റോക്കറ്റ് ആക്രമണത്തില്‍ കവചിത സൈനിക വാഹനം തകര്‍ന്നാണ് ഗിവാറ്റി ബ്രിഗേഡിലെ ഒമ്പത് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ സൈനിക വക്താവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏരിയല്‍ റീച്ച് (24), ആസിഫ് ലുഗര്‍ (21), ആദി ദനന്‍ (20), ഹാലെല്‍ സോളമന്‍ (20), എറസ് മിഷ്‌ലോവ്‌സ്‌കി (20), ആദി ലിയോണ്‍ (20), ഇഡോ ഒവാഡിയ (19), ലിയോര്‍ സിമിനോവിച്ച് (19), റോയി ദാവി (20), റോയി വുള്‍ഫ് (19), ലാവി ലിപ്ഷിറ്റ്‌സ് (21) എന്നിവരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേല്‍ സൈന്യം ഗാസ മുനമ്പില്‍ വ്യോമ, കര ആക്രമണങ്ങള്‍ ശക്തമാക്കിയിരുന്നു. ഇതോടെ ഗാസയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വീണ്ടും തടസപ്പെട്ടതായി പാലസ്തീന്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ പാല്‍ടെല്‍ അറിയിച്ചു. ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.