കൊന്നത് ദൈവത്തെ പോലെ ആകാന്‍! വിചിത്രവാദവുമായി പെന്‍സില്‍വാനിയ സീരിയല്‍ കില്ലറായ നഴ്‌സ്

കൊന്നത് ദൈവത്തെ പോലെ ആകാന്‍! വിചിത്രവാദവുമായി പെന്‍സില്‍വാനിയ സീരിയല്‍ കില്ലറായ നഴ്‌സ്

പെന്‍സില്‍വാനിയ; പെന്‍സില്‍വാനിയയില്‍ തന്റെ ശുശ്രൂഷയില്‍ ഉണ്ടായിരുന്ന നിരവധി രോഗികളെ കൊന്നൊടുക്കിയ സംഭവത്തില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയ നഴ്‌സ് വിചിത്രവാദവുമായി രംഗത്ത്. തന്റെ രോഗികളുടെ ജീവിത നിലവാരത്തില്‍ താന്‍ അസന്തുഷ്ടയായിരുന്നു എന്നും അവര്‍ക്ക് ഇതില്‍ നിന്നു മോചനം നല്‍കുന്നതിനായാണ് ഇവര്‍ക്ക് വധശിക്ഷ താന്‍ വിധിച്ചതെന്നുമാണ് സീരിയല്‍ കില്ലറുടെ വാദം.

സംഭവവുമായി ബന്ധപ്പെട്ട് നഴ്‌സ് ഹെതര്‍ ഐറിന്‍ പ്രെസ്ദിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രമേഹ രോഗികള്‍ക്ക് ഉയര്‍ന്ന അളവിലും പ്രമേഹമില്ലാത്തവര്‍ക്ക് അനാവശ്യമായും ഇന്‍സുലിന്‍ കുത്തിവെച്ച് 17 പേരെ ഹെതര്‍ കൊന്നതായാണ് റിപ്പോര്‍ട്ട്. അടുത്തിടെ ഉയര്‍ന്നുവന്ന ചില പുതിയ ആരോപണങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ അന്വേഷണം പൂര്‍ത്തിയാകുന്നതോടെ മാത്രമേ ഹെതര്‍ നടത്തിയ കൊടും ക്രൂരതകളുടെ മുഴുചിത്രം വ്യക്തമാകു. കൂടുതല്‍ പേരെ ഹെതര്‍ കൊന്നിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്.

ക്രൂരതയ്ക്ക് പ്രേരണയായത് ദ ഗുഡ് നേഴ്‌സ് എന്ന ഹോളിവുഡ് സിനിമയാണെന്നാണ് വാദം. 1980 - 90 കാലഘട്ടങ്ങളില്‍ കുപ്രിസിദ്ധി നേടിയ ചാള്‍സ് കല്ലന്റെ കൊലപാതക പരമ്പര ആണ് ദ ഗുഡ് നേഴ്‌സ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

ഇന്‍സുലിന്‍ കുത്തിവെച്ച് അനേകം പേരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയ നഴ്‌സ് ഹെദര്‍ ആരോഗ്യ പ്രവര്‍ത്തക ആകുന്നതിനു മുന്‍പേ കുറ്റവാസന പ്രകടിപ്പിച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.

നഴ്‌സാകുന്നതിനു മുന്‍പ് വളര്‍ത്തുമൃഗ പരിപാലന കേന്ദ്രത്തില്‍ അവരെ അനസ്‌തേഷ്യ കൊടുത്തു മയക്കുന്ന ജോലിയായിരുന്നു ഹെതര്‍ ചെയ്തു വന്നിരുന്നത്. ഇവരുടെ അക്രമവാസന ആരംഭിച്ചത് ഇവിടെ നിന്നാണെന്ന അനുമാനത്തിലാണ് കുറ്റാന്വേഷകര്‍.

വലിയ മൃഗങ്ങളെ പോലും മരുന്നു നല്‍കി ഉറക്കി കിടത്താന്‍ പരിശീലനം ലഭിച്ചയാളാണ് ഹെതര്‍. ഇതുതന്നെയാണ് അവള്‍ മനുഷ്യരിലും പരീക്ഷിച്ചതെന്ന് കുറ്റാന്വേഷകര്‍ പറയുന്നു.

2022 നവംബറില്‍ ഹെതര്‍ ജോലി ചെയ്തിരുന്ന നഴ്‌സിംഗ് സെന്ററിലെ രണ്ട് രോഗികള്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഹെതര്‍ ആദ്യം പിടിയിലാകുന്നത്. അവിടെ വെച്ച് ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

'അവരുടെ ജീവിതനിലവാരത്തില്‍ താന്‍ തൃപ്തയല്ലായിരുന്നു.' ഇതാണ് പോലീസിന് ഹെതര്‍ നല്‍കിയ മൊഴി. കഷ്ടപ്പെടുന്ന രോഗികളോട് കാണിക്കുന്ന കാരുണ്യമാണ് അവര്‍ക്ക് നല്‍കുന്ന മരണമെന്ന് ഹെതര്‍ പറയുന്നു.

2018 മുതല്‍ പിടിയിലാകുന്നത് വരെ 11 ആരോഗ്യ പരിപാലന കേന്ദ്രങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട് ഹെതര്‍. രോഗികളോടും സഹപ്രവര്‍ത്തകരോടും ദയയില്ലാതെ പെരുമാറിയതിന് ജോലി സ്ഥലങ്ങളില്‍ നിന്ന് പിരിച്ചുവിടപ്പെട്ടിട്ടുമുണ്ട് ഹെതര്‍.

പോലീസ് നല്‍കുന്ന പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പന്ത്രണ്ടോളം പുതിയ കേസുകള്‍ ഹെതറിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ഇതിനെ ക്കുറിച്ചും പോലീസ് ഇപ്പോള്‍ അന്വേഷിച്ചു വരികയാണ്. പല സ്ഥലങ്ങളിലും അളവിലധികം ഇന്‍സുലിന്‍ നല്‍കിയതായും പ്രമേഹ രോഗികള്‍ അല്ലാത്തവര്‍ക്കു പോലും ഇന്‍സുലിന്‍ കുത്തിവെച്ചതായും പരാതികള്‍ ഹെതറിനെതിരെ ഉയര്‍ന്നിട്ടുണ്ട്.

ഹെതറിന്റെ ഇന്‍സുലിന്‍ ഉപയോഗത്തിന് പ്രേരണയായത് കുപ്രസിദ്ധ കുറ്റവാളിയായ ചാള്‍സ് കല്ലന്‍ ആണെന്ന നിഗമനത്തിലാണ് പോലീസ്. നഴ്‌സ് ആയിരുന്ന ചാള്‍സ് ഇന്‍സുലിന്‍ കുത്തിവെച്ചാണ് കൊലപാതകങ്ങള്‍ മുഴുവന്‍ നടത്തിയിരുന്നത്.

ചാള്‍സിന്റെ ക്രൂരകൊലപാതകങ്ങളെ അടിസ്ഥാനമാക്കി ദ ഗുഡ് നേഴ്‌സ് എന്ന ഒരു ഹോളിവുഡ് ചിത്രവും പുറത്തിറങ്ങിയിരുന്നു. ചാള്‍സിന്റെ കേസ് അന്വേഷിച്ച ഡിറ്റക്ടീവ് ടിം ബ്രൊണിന്റെ അഭിപ്രായത്തില്‍ നഴ്‌സ് ആകുന്നതിനു വളരെ മുന്‍പുതന്നെ ഹെതറില്‍ കുറ്റവാസന നിറഞ്ഞുനിന്നിരുന്നു. ഹെതറും ചാള്‍സും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ടെന്നും കേസന്വേഷണത്തില്‍ സജീവ പങ്കാളിയായിരുന്ന ബ്രൊണ്‍ വെളിപ്പെടുത്തി.

ഒന്നാമതായി ചാള്‍സ് ആരോടും തന്റെ കൊലപാതകത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. കൊലപാതകം ഒരു അഡിക്ഷന്‍ ആയിരുന്നു ചാള്‍സിന്. അതുകൊണ്ട് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ലെങ്കില്‍ ചാള്‍സ് തന്റെ കൊലപാതക പരമ്പര തുടര്‍ന്നു പോന്നെനെ.

ചാള്‍സില്‍ നിന്നു വ്യത്യസ്തമായി തന്റെ എല്ലാ പാതകങ്ങളെക്കുറിച്ചും ഹെതര്‍ തന്റെ അമ്മയ്ക്ക് സന്ദേശം അയച്ചിരുന്നു എന്നതിന് തെളിവുകള്‍ പോലീസ് ഹെതറിന്റെ ഫോണില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രത്തില്‍ ഷിഫ്റ്റുകള്‍ മാറുന്നതിനു മുന്‍പായി സമയക്രമം പാലിക്കാതെ മരുന്ന് കുത്തിവെച്ചതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. തന്റെ സഹപ്രവര്‍ത്തകരെ പഴിചാരി രക്ഷപെടുന്നതിനുള്ള തന്ത്രമായിരുന്നു ഇത്.

ഹെതറും കല്ലനും പറയുന്നതു പോലെ അത്ര നല്ല മരണമല്ല ഓവര്‍ ഡോസ് ഇന്‍സുലിനിലൂടെ ലഭിക്കുന്നതെന്ന് ബ്രോണ്‍ പറയുന്നു. അതിനാല്‍തന്നെ ഇരകളായവരുടെ ജീവിത നിലവാരത്തില്‍ നിരാശ പൂണ്ടാണ് കൊലപാതകം നടത്തിയതെന്ന വാദം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രോഗികള്‍ തങ്ങളെ പരിചരിക്കുമെന്ന് കരുതി വിശ്വസിക്കുന്നവര്‍ ഇത്തരത്തില്‍ ചെയ്യുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവുന്നില്ലെന്ന് പെന്‍സില്‍വാനിയ അറ്റോര്‍ണി ജനറല്‍ മിഷല്‍ ഹെന്റി ചൂണ്ടിക്കാട്ടി.

43 മുതല്‍ 104 വയസ് വരെയുള്ളവര്‍ ഹെതറിന്റെ ക്രൂര പാതകത്തിന് ഇരയായിട്ടുണ്ട്. ദൈവത്തെ പോലെ അനുകരിക്കുന്നതിനേക്കാള്‍ വലിയ നേട്ടമില്ലെന്ന് ഹെതറിനെ പോലെയുള്ള അനേകം സീരിയല്‍ കില്ലേഴ്‌സ് തന്നോടു പറഞ്ഞിട്ടുണ്ടെന്ന് കെല്ലി പറഞ്ഞു.

എന്തായാലും ഹെതര്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ആര്‍ക്കെങ്കിലും ഹെതര്‍ നടത്തിയ പാതകങ്ങളെ കുറിച്ച് വിവരങ്ങള്‍ അറിയാമെങ്കില്‍ +1 8885388541 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.