പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ്പിമാരെ മാറ്റി; സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് സൂപ്രണ്ടെന്ന പുതിയ പദവിയും സൃഷ്ടിച്ചു

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ്പിമാരെ മാറ്റി; സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് സൂപ്രണ്ടെന്ന പുതിയ പദവിയും സൃഷ്ടിച്ചു

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് അഴിച്ചു പണി. വിവിധ ജില്ലകളിലെ പൊലീസ് മേധാവികള്‍ മാറി. പൊലീസ് സേനയില്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് സൂപ്രണ്ട് എന്ന പുതിയ തസ്തിക ഒരു വര്‍ഷത്തേക്ക് രൂപീകരിക്കുകയും ചെയ്തു.

വിഐപി സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ജി. ജയ്‌ദേവിന് സ്‌പെഷ്യല്‍ ആര്‍മ്ഡ് പൊലീസ് ബറ്റാലിയന്റെ പൂര്‍ണ അധിക ചുമതല നല്‍കി. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫിനെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ടായി മാറ്റി. പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ കിരണ്‍ നാരായണനെ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.

കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി സുനിലിനെ തിരുവനന്തപുരം റെയ്ഞ്ച് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസ് സൂപ്രണ്ടായി മാറ്റി നിയമിച്ചു. കാസര്‍കോട് എസ്പി വൈഭവ് സക്‌സേന എറണാകുളം റൂറല്‍ എസ്പിയാകും. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയെ കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിയാക്കി. തിരുവനന്തപുരം റെയ്ഞ്ച് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് പി. ബിജോയിയെ കാസര്‍കോട് എസ്പിയായി നിയമിച്ചു.

എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിനെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറാക്കി. കോഴിക്കോട് സിറ്റി ഡിസിപി കെ.ഇ ബൈജുവിനെ റാപ്പിഡ് റെസ്‌പോണ്‍സ് ആന്റ് റെസ്‌ക്യൂ ഫോഴ്‌സസ് ബറ്റാലിയന്‍ കമാന്‍ഡന്റായി നിയമിച്ചു. കെഎപി നാലാം ബറ്റാലിയന്‍ കമാന്റന്റ് ടി.കെ വിഷ്ണു പ്രദീപിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവിയാക്കി. അനൂജ് പലിവാള്‍ കോഴിക്കോട് സിറ്റി ഡിസിപിയാകും.

ക്രൈംബ്രാഞ്ച് എറണാകുളം പൊലീസ് സൂപ്രണ്ട് കെ.എം സാബു മാത്യു കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവിയാകും. എറണാകുളം വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ സ്‌പെഷ്യല്‍ സെല്‍ പൊലീസ് സൂപ്രണ്ട് കെ.എസ് സുദര്‍ശനനെ കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണറായി നിയമിച്ചു. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെയെ ഐ.ആര്‍.ബി കമാന്‍ഡന്റ് ആയി നിലവിലുള്ള ഒഴിവില്‍ മാറ്റി നിയമിച്ചു.

അസിസ്റ്റന്റ് ഐ.ജി നവനീത് ശര്‍മ്മ തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയാകും. മലപ്പുറം എസ്.പി സുജിത്ത് ദാസിനാണ് പുതുതായി സൃഷ്ടിച്ച സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് പൊലീസ് സൂപ്രണ്ടിന്റെ ചുമതല. വി.യു കുര്യാക്കോസിനെ പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലാക്കി. കൊച്ചി സിറ്റി ഡിസിപി എസ്. ശശിധരനെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.