അമേരിക്കൻ പ്രസി‍‍ഡന്റ് സ്ഥാനാർത്ഥിമാരുടെ സംവാദം; ഗർഭച്ഛിദ്ര വിഷയത്തിൽ വിവിധ അഭിപ്രായങ്ങൾ പ്രകടിപ്പിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ‌

അമേരിക്കൻ പ്രസി‍‍ഡന്റ് സ്ഥാനാർത്ഥിമാരുടെ സംവാദം; ഗർഭച്ഛിദ്ര വിഷയത്തിൽ വിവിധ അഭിപ്രായങ്ങൾ പ്രകടിപ്പിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ‌

വാഷിം​ഗ്ടൺ: ബുധനാഴ്ച നടന്ന പ്രസിഡന്റ് സ്ഥാനാർത്ഥി സംവാദത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിമാരുടെ ഗർഭച്ഛിദ്ര വിഷയത്തിൽ അവർ തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചത് ശ്രദ്ധേയമായി. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ അനുവദനീയമായ 15 ആഴ്ച വരെയുള്ള ​ഗർഭച്ഛിദ്രത്തിൽ അവർ തങ്ങളുടെ നിലപാട് വൃക്തമാക്കി.

ഗർഭച്ഛിദ്രം, ഇസ്രായേലിലെ യുദ്ധം, സമ്പദ്‌വ്യവസ്ഥ തുടങ്ങിയ പ്രധാന വിഷയങ്ങളിലാണ് ചർച്ച നടന്നത്. അടുത്ത റിപ്പബ്ലിക്കൻ പ്രസിഡന്റ് നോമിനിയാകാൻ മത്സരിക്കുന്ന ഫ്ളോറിഡ ഗവർണർ റോൺ ഡിസാന്റിസ്, ഐക്യരാഷ്ട്രസഭയിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹേലി, യുഎസ് സെനറ്റർ ടിം സ്‌കോട്ട്, ബയോടെക് സംരംഭകൻ വിവേക് രാമസ്വാമി, മുൻ ന്യൂജേഴ്സി ഗവർണർ ക്രിസ് ക്രിസ്റ്റി എന്നീ അഞ്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളാണ് സംവാദത്തിൽ പങ്കെടുത്തത്.

റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിമാരിലൊരാളായ വിവേക് രാമസ്വാമി ഗർഭച്ഛിദ്രം എന്നത് സ്ത്രീകളുടെയോ പുരുഷന്മാരുടെയോ മാത്രം അവകശാമല്ല മനുഷ്യാവകാശമാണെന്ന് പറഞ്ഞു. സ്ഥാനാർത്ഥികൾ എല്ലാവരും ഗർഭച്ഛിദ്രത്തെ അനുകൂലിക്കാത്തവരാണെങ്കിൽപ്പോലും ആ പ്രശ്നത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ വിഭിന്ന അഭിപ്രായക്കാരായിരുന്നു.

ഒരു രാജ്യത്തിന്റെ പ്രസിഡന്റ് എന്ന നിലയിൽ‌ രാജ്യവ്യാപകമായി ​15 ആഴ്ചക്കുശേഷമുള്ള ​ഗർഭച്ഛിദ്രം നിരോധിക്കും. കാലിഫോർണിയ, ഇല്ലിനോയിസ്, ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിലവിലിരിക്കുന്ന പോലെ കുഞ്ഞ് ജനിക്കുന്ന അന്ന് വരെ ഗർഭച്ഛിദ്രം നടത്താം എന്ന നിയമം നടപ്പിലാക്കാൻ അനുവദിക്കില്ല. ഈ കർമ്മം അധാർമ്മികമാണെന്ന് താൻ വിശ്വിസിക്കുന്നതായി യുഎസ് സെനറ്റർ ടിം സ്‌കോട്ട് പറഞ്ഞു.

പ്രതിസന്ധിയിലായ ഗർഭപരിപാലന കേന്ദ്രങ്ങൾക്കും ദത്തെടുക്കലിനും ഫണ്ട് നൽകുകയും വിഭവങ്ങൾ വിനിയോഗിക്കുകയും ചെയ്യുന്ന ഒരു പദ്ധതി അവതരിപ്പിക്കുമെന്നും സ്കോട്ട് പറഞ്ഞു. 15 ആഴ്ചത്തെ ദേശീയ നിരോധനത്തെ പിന്തുണയ്ക്കാൻ അദ്ദേഹം വേദിയിലെ മറ്റ് സ്ഥാനാർത്ഥികളെ വെല്ലുവിളിച്ചു. നാല് അമേരിക്കക്കാരിൽ മൂന്ന് പേർ 15 ആഴ്ച പരിധിയോട് യോജിക്കുന്നു. യൂറോപ്പിലെ 50 രാജ്യങ്ങളിൽ 47 രാജ്യങ്ങളും ഇതിനെ അംഗീകരിക്കുന്നു എന്നും അദേഹം പറഞ്ഞു.

ഇത് ഓരോ സ്ത്രീയുടെയും ഓരോ പുരുഷന്റെയും വ്യക്തിപരമായ പ്രശ്നമാണെന്ന് ഐക്യരാഷ്ട്രസഭയിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹേലി പറഞ്ഞു. അവസാനകാല ഗർഭഛിദ്രം എങ്ങനെ നിരോധിക്കാമെന്ന് ചർച്ച ചെയ്യണം. ദത്തെടുക്കലുുകളെ പ്രോത്സാഹിപ്പിക്കണം. കൂടാതെ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോ​ഗിക്കുമെന്ന് ഉറപ്പാക്കാം, ഈ സംസ്ഥാന നിയമങ്ങളൊന്നും ഒരു സ്ത്രീയെ ജയിലിൽ അടയ്ക്കുകയോ അവർക്ക് വധശിക്ഷ നൽകുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാമെന്നും ഹേലി പറഞ്ഞു.

കഴിയുന്നത്ര കുഞ്ഞുങ്ങളെ എങ്ങനെ രക്ഷിക്കാമെന്നും അമ്മമാരെ എങ്ങനെ പിന്തുണയ്‌ക്കാമെന്നും ആലോചിക്കണമെന്നും രാമസ്വാമി പറഞ്ഞു. ഇത് പുരുഷന്മാരുടെയോ സ്ത്രീകളുടെയോ അവകാശമല്ല മറിച്ച് മനുഷ്യാവകാശങ്ങളാണ്. പുരുഷന്മാരുടെ ലൈംഗിക ഉത്തരവാദിത്തം കാണാതെ പോകരുത്. പുരുഷന്മാർ കൂടുതൽ ഉത്തരവാദികളാണ്. ഇത് രണ്ട് പേരുടെയും ഉത്തരവാദിത്വമാണെന്നും രാമസ്വാമി കൂട്ടിച്ചേർത്തു.

അതേസമയം ഗർഭച്ഛിദ്രം സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് ക്രിസ്റ്റി പറഞ്ഞു. ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള തന്റെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു കുഞ്ഞ് ജനിക്കുന്നതുവരെ ഗർഭച്ഛിദ്രമാകാമെന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ നിലപാടിനെ ഫ്ലോറിഡ ​ഗവർണർ അപലപിച്ചു. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംവാദത്തിൽ നിന്ന് വിട്ടു നിന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.