ജറുസലേമില്‍ വെടിവയ്പ്പ്: നാല് ഇസ്രയേല്‍ സൈനികര്‍ക്ക് പരിക്ക്; മൂന്ന് ഹമാസ് പ്രവര്‍ത്തകരെ സൈന്യം വധിച്ചു

ജറുസലേമില്‍ വെടിവയ്പ്പ്: നാല് ഇസ്രയേല്‍ സൈനികര്‍ക്ക് പരിക്ക്; മൂന്ന് ഹമാസ് പ്രവര്‍ത്തകരെ സൈന്യം വധിച്ചു

ജറുസലേം: ജറുസലേമിന് സമീപമുള്ള ടണല്‍സ് ചെക്ക്പോസ്റ്റില്‍ ഹമാസ് അനുകൂലികളായ പാലസ്തീനികള്‍ നടത്തിയ വെടിവയ്പ്പില്‍ വെടിവെപ്പില്‍ നാല് ഇസ്രയേല്‍ സൈനികര്‍ക്ക് പരിക്കേറ്റു. തിരിച്ച് ഇസ്രയേല്‍ സേന നടത്തിയ വെടിവെപ്പില്‍ മൂന്ന് ഹമാസുകാര്‍ കൊല്ലപ്പെട്ടു.

വെടിവയ്പ്പില്‍ പരിക്കേറ്റ സൈനികരില്‍ ഒരാളുടെ നില ഗുരുതരമാണന്ന് ഇസ്രയേല്‍ ദ്രുതകര്‍മ സേനാംഗമായ മാഗന്‍ ഡേവിഡ് അഡോം അറിയിച്ചു. 20 വയസുള്ള യുവാവ് ഉള്‍പ്പെടെ നാല് പേര്‍ക്കാണ് വെടിയേറ്റത്. ഇസ്രയേലി എമര്‍ജന്‍സി സര്‍വിസ് സംഭവ സ്ഥലത്തെ ദൃശ്യങ്ങള്‍ എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

'ഞങ്ങള്‍ ഉടന്‍ സംഭവ സ്ഥലത്തെത്തി. നാല് പേര്‍ വെടിയേറ്റ് കിടക്കുന്നത് കണ്ടു. അവരില്‍ 20 വയസുകാരന്‍ വെടിയേറ്റ് അബോധാവസ്ഥയിലായിരുന്നു. ജീവനുവേണ്ടി മല്ലിടുന്ന അദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കി അതിവേഗം ഷാരെ സെഡെക് ആശുപത്രിയിലേക്ക് മാറ്റി'-ഇസ്രായേല്‍ ദ്രുതകര്‍മ സേന അറിയിച്ചു.

അതിനിടെ ഇന്ന് രാവിലെ ജപ്പാനിലെ ടോക്യോയില്‍ ഇസ്രയേല്‍ എംബസിക്ക് നേരെ ഒരാള്‍ കാര്‍ ഓടിച്ചു കയറ്റി. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. കാര്‍ ഡ്രൈവര്‍ ഷിനോബു സെക്കിഗുച്ചിയെ (53) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ തെറ്റ് സമ്മതിക്കുകയും പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.