യു എസ്‌ ക്യാപിറ്റൽ അക്രമത്തിൽ മരിച്ചവരുടെ എണ്ണം ആറായി

യു  എസ്‌ ക്യാപിറ്റൽ അക്രമത്തിൽ മരിച്ചവരുടെ എണ്ണം ആറായി

വാഷിംഗ്‌ടൺ: യൂ എസ് ക്യാപിറ്റൽ അക്രമത്തിൽ മരിച്ചവരുടെ എണ്ണം ആറായി. ക്യാപിറ്റൽ പോലീസ് ആയിരുന്ന ഹൊവാഡ് ലിബെൻ ഗുഡ് ആണ് ക്യാപിറ്റൽ ആക്രമണത്തിന്റെ ആറാമത്തെ ഇര. 51 കാരനായ ലിബെൻ ശനിയാഴ്ച ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ക്യാപിറ്റൽ പൊലീസ് അറിയിച്ചു . ഇത് ' ലൈൻ ഓഫ് ഡ്യൂട്ടി ഡെത്ത്' ( കൃത്യനിർവഹണത്തിനിടയിലുള്ള മരണം) തന്നെയാണെന്ന് ക്യാപ്പിറ്റൽ പോലീസ് പറഞ്ഞു. 'ഓഫ് ഡ്യൂട്ടി ഡെത്ത്' ( ജോലിക്കിടയിലല്ലാത്ത മരണം ) ആയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ അക്രമണത്തിൽ പരിക്കേറ്റ് മരണമടഞ്ഞ ഓഫീസർ ബ്രയൻ സിക്‌നിക്കിന്റെ മരണവും ഈ മരണവും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് ക്യാപിറ്റൽ പോലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച സിക്‌നിക്ക് വ്യാഴാഴ്ച രാത്രിയിലാണ് ആശുപത്രിയിൽ വച്ച് മരിച്ചത് . ജോലിയിലെ മാനസിക സമ്മർദ്ദമാണ് അദ്ദേഹത്തെ ഡിപ്രഷനിലേക്കും ആത്മഹത്യയിലേക്കും നയിച്ചത് എന്നും അതിനാൽ ഇത് സർവീസിനിടെയുള്ള മരണമായി കണക്കാക്കുന്നു എന്ന് ക്യാപിറ്റൽ പോലീസ് പറഞ്ഞു. അക്രമണവുമായി ബന്ധപ്പെട്ട് മരിച്ച രണ്ടാമത്തെ പോലീസ് ഓഫീസറാണ് ലിബെൻ. ഈ രണ്ടു ഓഫീസർമാരെക്കൂടാതെ മറ്റ് നാലുപേരുകൂടി മരണപ്പെട്ടു. ക്യാപിറ്റലിനുളിനുള്ളിൽ വച്ച് വെടിയേറ്റ് മരിച്ച ഒരു സ്ത്രീയും മറ്റു മൂന്നുപേരും ഇതിൽപ്പെടുന്നു.

പലഭാഗത്തുനിന്നും വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ അക്രമണ ദിവസത്തിന്റെ പിറ്റേന്ന് ക്യാപിറ്റൽ പോലീസ് ചീഫ് ആയിരുന്ന സ്റ്റീവ് സണ്ട് തത്‌സ്ഥാനത്ത് നിന്നും രാജിവച്ചിരുന്നു. ആക്രമണം കൈകാര്യം ചെയ്ത രീതി ശരിയായില്ല എന്നതായിരുന്നു വിമർശനകാരണം.

ക്യാപിറ്റൽ പോലീസ് : അമേരിക്കയിലെ ഒരു ഫെഡറൽ നിയമ നിർവ്വഹണ ഏജൻസിയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ക്യാപിറ്റൽ പോലീസ്. അമേരിക്കൻ കോൺഗ്രസിനെ സംരക്ഷിക്കുന്നതിനുള്ള ചുമതലയാണ് ക്യാപിറ്റൽ പൊലീസിന് ഉള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.