നികുതി വെട്ടിപ്പ്: വന്‍കിട കരാറുകാരുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്; പരിശോധന കൊച്ചി ഉള്‍പ്പെടെ മൂന്നിടത്ത്

നികുതി വെട്ടിപ്പ്: വന്‍കിട കരാറുകാരുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്; പരിശോധന കൊച്ചി ഉള്‍പ്പെടെ മൂന്നിടത്ത്

കൊച്ചി: വന്‍കിട കരാറുകാരുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. തിരുവനന്തപുരത്തും കൊച്ചിയിലും പെരുമ്പാവൂരുമാണ് പരിശോധന. വന്‍കിട കരാര്‍ കമ്പനികള്‍ വ്യാപകമായി നികുതി വെട്ടിപ്പുകള്‍ നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്.

പെരുമ്പാവൂരിലെ ഇ.കെ.കെ കണ്‍സ്ട്രക്ഷന്‍സ്, തിരുവനന്തപുരത്തെ ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സ് എന്നിവിടങ്ങളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടന്നത്. ഇന്നലെ ആരംഭിച്ച പരിശോധന ഇന്നും തുടര്‍ന്നു. കൊച്ചിയിലെ ഉദ്യോഗസ്ഥരാണ് തിരുവനന്തപുരത്തും പരിശോധനയ്ക്കെത്തിയത്. പ്രാഥമികമായ പരിശോധനയില്‍ നികുതി വെട്ടിപ്പ് നടന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പരിശോധനയില്‍ വന്‍കിട നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പിടിച്ചെടുത്തു. ഹവാല ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇ.കെ.കെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉടമയുടെ വീട്ടിലും പരിശോധന നടന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.