നവകേരള സദസ്: മുഖ്യമന്ത്രിയും മന്ത്രിമാരും ആഢംബര ബസില്‍ യാത്ര തിരിച്ചു

നവകേരള സദസ്: മുഖ്യമന്ത്രിയും മന്ത്രിമാരും ആഢംബര ബസില്‍ യാത്ര തിരിച്ചു

കാസര്‍കോഡ്: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാത്രം നയിക്കുന്ന നവകേരള സദസിന് തുടക്കമായി. പ്രത്യേകം തയ്യാറാക്കിയ ബസിലായിരുന്നു ഉദ്ഘാടന കേന്ദ്രമായ മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗയിലേക്ക് തിരിച്ചത്.

ആദ്യ നവകേരള സദസാണ് മഞ്ചേശ്വരത്ത് നടക്കുക. പുറത്തുള്ള ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യാന്‍ സാധ്യമാകുന്ന വിധത്തിലാണ് മുഖ്യമന്ത്രിയുടെ ഇരിപ്പിടം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുറമെ ചീഫ് സെക്രട്ടറിയും ബസിലുണ്ട്. ബസില്‍ പ്രത്യേകം തയ്യാറാക്കിയ ഒന്നാമത്തെ സീറ്റിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരിപ്പിടം.

ഞായറാഴ്ച രാവിലെ കാസര്‍കോട്ട് ഒമ്പതരയ്ക്ക് പൊതുമരാമത്ത് കോംപ്ലക്‌സില്‍ പ്രഭാതയോഗവും കാസര്‍കോട് ജില്ലയിലെ പ്രമുഖരുടെ യോഗവും ചേരും. അതിന് ശേഷം കാസര്‍കോട് മണ്ഡലം നവകേരള സദസ്സ് 11. 30 ന് നായന്‍മാര്‍ മൂലയില്‍ ചേരും. മൂന്നരയ്ക്ക് ഉദുമ മണ്ഡലത്തിലെ ചട്ടംച്ചാല്‍ സ്‌കൂള്‍ ഗൗണ്ടിലും നവകേരള സദസ് ചേരും.

4.30 ന് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ദുര്‍ഗ സ്‌കൂളിലും വൈകിട്ട് ആറിന് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ കാലിക്കടവ് മൈതാനിയിലുമാണ് സദസ് ചേരുക. തിങ്കളാഴ്ച കണ്ണൂര്‍ ജില്ലയിലാണ് നവകേരള സദസുകള്‍ ചേരുക. ഡിസംബര്‍ 24 ന് സംഘം തിരുവനന്തപുരത്ത് തിരികെ എത്തിച്ചേരും.

ലിങ്ക്: https://www.facebook.com/watch/?v=355348313629265&extid=CL-UNK-UNK-UNK-AN_GK0T-GK1C&ref=sharing&mibextid=Nif5oz


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.