സ്റ്റാർഷിപ്പ് റോക്കറ്റിന്റെ രണ്ടാം ഘട്ട പരീക്ഷണം; ബഹിരാകാശത്തെത്തിയ റോക്കറ്റ് പൊട്ടിത്തെറിച്ചു

സ്റ്റാർഷിപ്പ് റോക്കറ്റിന്റെ രണ്ടാം ഘട്ട പരീക്ഷണം; ബഹിരാകാശത്തെത്തിയ റോക്കറ്റ് പൊട്ടിത്തെറിച്ചു

ടെക്സാസ്: ഇലോൺ മസ്‌കിന്റെ ഉടമസ്ഥതിയിലുള്ള സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് റോക്കറ്റിന്റെ രണ്ടാം ഘട്ട പരീക്ഷണം നടന്നു. ബഹിരാകാശത്ത് എത്തിയ ശേഷം റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. റോക്കറ്റിലെ ഫ്‌ളൈറ്റ് ടെർമിനേഷൻ സിസ്റ്റം റോക്കറ്റിനെ നശിപ്പിക്കുകയായിരുന്നു. ചൊവ്വ, ചന്ദ്രന്‍ ഉള്‍പ്പടെയുള്ള ഗ്രഹങ്ങളിലേക്ക് ബഹിരാകാശ സഞ്ചാരികളെ അയക്കാന്‍ ലക്ഷ്യമിട്ട് വികസിപ്പിച്ചതാണ് സ്റ്റാര്‍ഷിപ്പ് റോക്കറ്റ്.

എന്താണ് റോക്കറ്റ് പൊട്ടിത്തെറിച്ചതിന് പിന്നിലെ കാരണമെന്ന് ഏജൻസി വ്യക്തമാക്കിയിട്ടില്ല. രണ്ടാം ഘട്ട പരീക്ഷണം 85 ശതമാനം വിജയമെന്ന് സ്‌പേസ് എക്‌സ് അറിയിച്ചു. സ്‌പേസ് എക്‌സ് സംഘത്തെ നാസ അഡ്മിനിസ്‌ട്രേറ്റർ ബിൽ നെൽസൺ അഭിനന്ദിച്ചു.

നവംബർ 17 നായിരുന്നു രണ്ടാം ഘട്ട പരീക്ഷണം നടത്താനിരുന്നത്. എന്നാൽ സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് നവംബർ 18 ലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 20 ന് നടന്ന ആദ്യ ഘട്ട പരീക്ഷണത്തിലും സ്റ്റാർഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.