തൃശൂരിലെ സ്‌കൂളില്‍ വെടിവെപ്പ്; മൂന്നു തവണ വെടിയുതിര്‍ത്ത പൂര്‍വ വിദ്യാര്‍ത്ഥി അറസ്റ്റില്‍

 തൃശൂരിലെ സ്‌കൂളില്‍ വെടിവെപ്പ്; മൂന്നു തവണ വെടിയുതിര്‍ത്ത പൂര്‍വ വിദ്യാര്‍ത്ഥി അറസ്റ്റില്‍

തൃശൂര്‍: തൃശൂരിലെ സ്‌കൂളില്‍ വെടിവെപ്പ്. തൃശൂര്‍ വിവേകോദയം ബോയ്‌സ് സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥിയാണ് തോക്കുമായി എത്തിയത്. സംഭവത്തില്‍ തൃശൂര്‍ ഈസ്റ്റ് സ്വദേശി മുളയം ജഗനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 10.15 ഓടെയായിരുന്നു സംഭവം.

സ്റ്റാഫ് റൂമിലെത്തിയ ഇയാള്‍ അധ്യാപകരെ ഭീഷണിപ്പെടുത്തിയ ശേഷമാണ് വെടിയുതിര്‍ത്തത്. ഇയാളുടെ കയ്യിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് മൂന്നു തവണ ആകാശത്തേക്ക് വെടിയുതിര്‍ത്തു. നേരത്തെ പഠിച്ച സമയത്ത് മറന്നുവച്ച തൊപ്പി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇയാള്‍ സ്‌കൂളിലേക്കെത്തിയത്. അധ്യാപകര്‍ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ബാഗില്‍ നിന്നും തോക്കെടുക്കുകയായിരുന്നു.

സ്റ്റാഫ് റൂമില്‍ കയറി കസേരയില്‍ ഇരുന്ന ശേഷം അധ്യാപകരെ ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ക്ലാസ് റൂമിനുള്ളിലും കയറി ഇയാള്‍ ഭീഷണിപ്പെടുത്തി. കുട്ടികളുടെയും ടീച്ചറുടേയും മുന്നില്‍ വെച്ചും വെടിയുതിര്‍ത്തു.

പൊലീസ് എത്തിയപ്പോഴേക്കും ഇയാള്‍ സ്‌കൂളില്‍ നിന്നും ഇറങ്ങി ഓടിയിരുന്നു. തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്നാണ് ജഗനെ പിടികൂടുന്നത്. രണ്ടു വര്‍ഷം മുമ്പാണ് ഇയാള്‍ സ്‌കൂളില്‍ നിന്നും പഠനം നിര്‍ത്തി പോയതെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ അധ്യാപകന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.