ബ്രസീലിയ: ബ്രസീല്‍ ചുട്ടു പൊള്ളുന്നു. എക്കാലത്തെയും ഉയര്‍ന്ന താപനിലയായ 44.8 ഡിഗ്രി സെല്‍ഷ്യസ് ചൂട് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഉഷ്ണതരംഗം അനുഭവപ്പെടുകയാണ്. ബ്രസീലിന്റെ തെക്ക്-കിഴക്കന്‍ സംസ്ഥാനമായ മിനാസ് ഗെറൈസിലെ അറകുവായ് നഗരത്തിലാണ് ഞായറാഴ്ച റെക്കോര്‍ഡ് ചൂട് അനുഭവപ്പെട്ടത്.
സാധാരണയായി ബ്രസീലില്‍ 40 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ കൂടുതല്‍ ഉണ്ടാകാറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വര്‍ധിച്ച താപനിലയ്ക്ക് കാരണമായി പറയുന്നത് എല്‍നിനോ പ്രതിഭാസവും കാലാവസ്ഥാ വ്യതിയാനവുമാണെന്നാണ്.
2005 ല്‍ രാജ്യത്തെ മുന്‍കാല റെക്കോര്‍ഡായ 44.7 ഡിഗ്രി സെല്‍ഷ്യസാണ് അറസുവയിലെ ഉയര്‍ന്ന താപനിലയായ 44.8 ഡിഗ്രി സെല്‍ഷ്യസ് മറികടന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ രാജ്യത്തെ ശരാശരി താപനില വളരെ കൂടുതലായിരുന്നുവെന്നാണ് രണ്ടാഴ്ച മുമ്പ് പുറത്തുവിട്ട ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നത്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയോളജി പറയുന്നതനുസരിച്ച് മൂന്ന് സംസ്ഥാന തലസ്ഥാനങ്ങളില്‍ മാത്രമേ താപനില 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് അടുക്കുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. തെക്കന്‍ അര്‍ധഗോളത്തില്‍ വേനല്‍ക്കാലം ആരംഭിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് രാജ്യത്തുടനീളം മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ ചൂടിന് അല്‍പം ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.