തിരുവനന്തപുരം: വിമാന യാത്രയില്‍ അനുവദിക്കപ്പെട്ട പരിധിയില്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകാനുള്ള പ്രയാസങ്ങള്‍ക്ക് പരിഹാരവുമായി സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ഫ്‌ളൈ മൈ ലഗേജ് തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്ത്യയ്ക്കകത്തും പുറത്തും കുറഞ്ഞ ചിലവിലും സമയ പരിധിയിലും അധിക ലഗേജ് ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തിക്കാന്‍ ഇതോടെ സൗകര്യമൊരുങ്ങും.
ആഭ്യന്തര, വിദേശ വിമാന സര്‍വീസുകളില്‍ യാത്ര ചെയ്യുമ്പോള്‍ കൊണ്ടു പോകാവുന്ന സാധനങ്ങള്‍ക്ക് ഭാര പരിധി എയര്‍ലൈന്‍ കമ്പനികള്‍ നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ നിശ്ചയിച്ചതിനെക്കാള്‍ കൂടുതല്‍ ഭാരമുണ്ടെങ്കില്‍ വലിയ തുക ഈടാക്കും. ഈ പ്രശ്‌നത്തിന് പരിഹാരവുമായാണ് ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ ലഗേജ് ബുക്കിങ് പ്ലാറ്റ്‌ഫോം ആയ ഫ്‌ളൈ മൈ ലഗേജ് സര്‍വീസ് തുടങ്ങിയിരിക്കുന്നത്.
പല തലത്തിലുള്ള പാക്കേജുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. ഓണ്‍ലൈന്‍ വഴി ബുക്കിങ് നടത്താന്‍ സൗകര്യമുണ്ട്. ലഗേജ് ബുക്കിങ് സ്ഥലങ്ങളില്‍ വന്നെടുത്ത് ലക്ഷ്യ സ്ഥാനങ്ങളില്‍ ഡോര്‍ ഡെലിവറി നടത്താനുള്ള സൗകര്യവുമുണ്ട്. ദൂരം, ഭാരം, സമയം എന്നിവയ്ക്ക് അനുസരിച്ച് നിരക്കില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ നിലവില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ മാത്രമാണ് ഈ സേവനം ലഭിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.