തുരങ്ക ദുരന്തം: രക്ഷാ ദൗത്യം അന്തിമ ഘട്ടത്തില്‍; രാത്രിയോടെ തൊഴിലാളികള്‍ പുറത്തെത്തിയേക്കും

തുരങ്ക ദുരന്തം: രക്ഷാ ദൗത്യം അന്തിമ ഘട്ടത്തില്‍;  രാത്രിയോടെ തൊഴിലാളികള്‍ പുറത്തെത്തിയേക്കും

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യം അന്തിമ ഘട്ടത്തില്‍. രണ്ട് മണിക്കൂറിനുളളില്‍ ഡ്രില്ലിങ് പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് രാത്രിയോടെ പൈപ്പിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനാണ് ശ്രമം. തൊഴിലാളികളെ ആശുപത്രിയിലെത്തിക്കുന്നതിനായി ആംബുലന്‍സുകള്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഒന്നര മണിക്കൂറിനുള്ളില്‍ തുരങ്കത്തില്‍ ഇരുമ്പു പൈപ്പുകള്‍ സ്ഥാപിക്കാനാകൂം. തൊഴിലാളികളില്‍ ആര്‍ക്കും ആരോഗ്യ പ്രശ്നങ്ങളില്ല. മാനസിക വിദഗ്ധര്‍ ഉള്‍പ്പടെ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ആശയവിനിമയം നടത്തുന്നുണ്ട്.

പുലര്‍ച്ചെ 12.45ന് ഓണ്‍ ചെയ്ത ഡ്രില്ലിങ് മെഷീന്‍ ഇതുവരെ 18 മീറ്റര്‍ തുരന്നതായി ഉത്തരാഖണ്ഡ് റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മഹ്മൂദ് അഹമ്മദ് പറഞ്ഞു. ഇനി 12 മീറ്റര്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും അദേഹം പറഞ്ഞു.

മറ്റ് തടസങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ഇന്ന് രാത്രി തന്നെ സന്തോഷ വാര്‍ത്ത പ്രതീക്ഷിക്കാം. അവശിഷ്ടങ്ങള്‍ ഇടിഞ്ഞു വീഴുന്നതും ഡ്രില്ലിങ് മെഷീന് തകരാര്‍ സംഭവിക്കുന്നതുമാണ് രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമാക്കുന്നത്.

ഒഎന്‍ജിസി അടക്കമുള്ള അഞ്ച് സര്‍ക്കാര്‍ ഏജന്‍സികളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായിരിക്കുന്നത്. കഴിഞ്ഞ ദിവസം തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി വരുന്നുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.