പാലസ്തീൻ - ഇസ്രയേൽ യുദ്ധ പശ്ചാത്തലത്തിൽ റഷ്യയെ ശ്രദ്ധിക്കുന്നതിൽ അപകാത ഉണ്ടാകരുതെന്ന് സെലെൻസ്‌കി

പാലസ്തീൻ - ഇസ്രയേൽ യുദ്ധ പശ്ചാത്തലത്തിൽ റഷ്യയെ ശ്രദ്ധിക്കുന്നതിൽ അപകാത ഉണ്ടാകരുതെന്ന് സെലെൻസ്‌കി

കീവ്: എല്ലാവരുടെയും ശ്രദ്ധ പാലസ്തീൻ - ഇസ്രയേൽ വിഷയത്തിലേക്ക് നീങ്ങിയതോടെ റഷ്യയെ ശ്രദ്ധിക്കുന്നതിൽ അപകാത ഉണ്ടാകരുതെന്ന മുന്നറിയിപ്പുമായി ഉക്രെയ്ൻ പ്രസിഡന്റ് വോളോഡോമിർ സെലെൻസ്‌കി. റഷ്യക്ക് ഡ്രോണുകൾ നൽകരുതെന്നും ഉൽപ്പാദനത്തിനുള്ള ലൈസൻസ് നൽകരുതെന്നും ഇറാന് ധാരാളം മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ അതിനെയെല്ലാം അവ​ഗണിക്കുകയാണ് ചെയ്തത്. ഇറാൻ വിതരണം ചെയ്ത ആളില്ലാ വിമാനങ്ങൾ റഷ്യ അടുത്തിടെ ഉപയോ​ഗിച്ചിരുന്നെന്നും സെലൻസ്കി കുറ്റപ്പെടുത്തി.

ഇസ്രയേൽ - ഹമാസ് സംഘർഷം ലോകത്തിന് വെല്ലുവിളിയാണെങ്കിലും ലോക രാഷ്ട്രങ്ങൾ റഷ്യക്കെതിരെ പ്രതികരിക്കാത്തത് വലിയ അപകടത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പുമായി ഉക്രെയ്ൻ പ്രസിഡന്റ് വോളോഡോമിർ സെലെൻസ്‌കി. ഉക്രെയ്ൻ "ആഗോള അപകടസാധ്യതകളുടെ കേന്ദ്രം" ആണ്. ആഗോള സമൂഹത്തിൽ നിന്ന് തിരിച്ചടിയില്ലാത്തതിനാൽ റഷ്യൻ സൈന്യം തന്റെ പ്രവർത്തനങ്ങളിൽ ധൈര്യം കാണിക്കുന്നത് തുടരുകയാണെന്ന് സെലെൻസ്കി പറഞ്ഞു.

ഉക്രെയ്നിന്റെ യുദ്ധ ശ്രമങ്ങളെ പിന്തുണക്കുന്നത് കോൺ​ഗ്രസ് പാസക്കായ ഒരു സഹായ പാക്കേജാണ്. ഉക്രെയ്‌നിന് 61.4 ബില്യൺ ഡോളറും ഇസ്രായേലിന് 14.4 ബില്യൺ ഡോളറും യുഎസ് - മെക്‌സിക്കോ അതിർത്തിയിലെ സംരക്ഷണത്തിനായി 13.6 ബില്യൺ ഡോളറും മാനുഷിക സഹായത്തിനായി 10 ബില്യൺ ഡോളറും അനുവദിക്കുന്നതിനുള്ള ബില്ലിനെ പിന്തുണയ്ക്കാൻ പ്രസിഡന്റ് ബൈഡൻ കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു.

ഈ ബില്ലിലൂടെ കോൺഗ്രസ് തങ്ങളെ സഹായിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി സെലൻസ്കി പറഞ്ഞു. ഉക്രേനിയൻ ജനതയ്ക്ക് ചുറ്റും അമേരിക്കയുടെ സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു. റഷ്യൻ ഭീകരതയ്‌ക്കെതിരെ അമേരിക്ക നമ്മോടൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഉക്രെയിനിന് സംഭാവന ലഭിച്ചാലും ഉൽപ്പാദനത്തിലൂടെയും ജോലികളിലൂടെയും യുഎസിലേക്ക് പണത്തിന്റെ ഭൂരിഭാഗവും തിരികെ പോകുമെന്നും അഭിപ്രായപ്പെട്ടു.

അതേ സമയം 2024 ൽ താൻ വീണ്ടും അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധം 24 മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കുമെന്ന പ്രസ്താവനക്കു പിന്നാലെ ഉക്രെയ്ൻ സന്ദർശിക്കാൻ സെലെൻസ്‌കി ട്രംപിനെ ക്ഷണിച്ചിരുന്നു . മീറ്റ് ദ പ്രസ്സിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സെലൻസ്കി. ഏകദേശം 24 മണിക്കൂറിനുള്ളിൽ തനിക്ക് കാര്യങ്ങൾ കൈകാര്യം ചെയ്യാനും യുദ്ധം അവസാനിപ്പിക്കാനും കഴിയുമെന്ന് മുൻ പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു.

എന്നെ സംബന്ധിച്ചിടത്തോളം, എനിക്ക് അദേഹത്തോട് ചില കാര്യങ്ങൾ പറയണം. അതിനാൽ അദ്ദേഹത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. പ്രസിഡന്റ് ബൈഡൻ ഇവിടെ ഉണ്ടായിരുന്നു, അദേഹത്തിന് ചില കാര്യങ്ങൾ മനസിലായി. അതിനാൽ ഞാൻ ട്രംപിനെ ഇവിടേക്ക് ക്ഷണിക്കുന്നെന്ന് സെലെൻസ്‌കി പറഞ്ഞു.

അദേഹത്തിന് ഇവിടെ വരാൻ കഴിയുമെങ്കിൽ, എനിക്ക് വെറും 24 മിനിറ്റ് സമയം ആവശ്യമാണ്. ആ സമയപരിധിക്കുള്ളിൽ തനിക്ക് എന്തുകൊണ്ട് ഈ യുദ്ധം കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെന്ന് പ്രസിഡന്റ് ട്രംപിനോട് വിശദീകരിക്കാൻ കഴിയും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ കാരണം അദേഹത്തിനും ഇവിടെ സമാധാനം കൊണ്ടുവരാൻ കഴിയില്ലെന്നും സെലെൻസ്‌കി പറഞ്ഞു.

ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഉക്രെയ്‌നിന് യുഎസിന്റെ പിൻബലമുണ്ടാകുമോ എന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലായിരുന്നുവെന്നും സെലൻസ്‌കി പറഞ്ഞു. താൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ ഉക്രെയ്നിലെ യുദ്ധം പരിഹരിക്കുമെന്ന് സെപ്റ്റംബറിലാണ് ട്രംപ് അവകാശപ്പെട്ടത്. താൻ ആ ദൗത്യം എങ്ങനെ നിർവഹിക്കും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളും അദേഹം നൽകിയിരുന്നു. ഞാൻ പുടിനോടും സെലൻസ്‌കിയോടും ചില കാര്യങ്ങൾ പറഞ്ഞ് യുദ്ധം ന്യായമായും പരിഹരിക്കുമെന്ന് ട്രംപ് ആ സമയത്ത് പറഞ്ഞിരുന്നു.

2024 ലെ പ്രചാരണം താൽക്കാലികമായി നിർത്തിവച്ച് മുൻ ന്യൂജേഴ്സി ഗവർണർ ക്രിസ് ക്രിസ്റ്റിയും മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ഉൾപ്പെടെയുള്ള മറ്റ് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥികളും ഉക്രെയ്ൻ സന്ദർശിക്കുകയും അവരുടെ പ്രചാരണ വേളയിൽ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.