കുവൈറ്റ് സിറ്റി മാർത്തോമാ ഇടവക വജ്ര ജൂബിലിയുടെ ഭാഗമായുള്ള ഗാനങ്ങളടങ്ങിയ പുസ്തകം പ്രകാശനം ചെയ്തു

കുവൈറ്റ് സിറ്റി മാർത്തോമാ ഇടവക വജ്ര ജൂബിലിയുടെ ഭാഗമായുള്ള ഗാനങ്ങളടങ്ങിയ പുസ്തകം പ്രകാശനം ചെയ്തു

കുവൈറ്റ് സിറ്റി: വജ്ര ജൂബിലി ആഘോഷിക്കുന്ന കുവൈറ്റ് സിറ്റി മാർത്തോമ്മ പാരീഷ്, ആഘോഷങ്ങളുടെ ഭാഗമായി ഗാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുസ്തകം പുറത്തിറക്കി.

കുവൈറ്റ് സിറ്റിയിലെ നാഷണൽ ഇവാൻഞ്ചലിക്കൽ ചർച്ചിൽ നടന്ന ചടങ്ങിൽ സിറ്റി മാർത്തോമാ ഇടവക വികാരി ഏ.റ്റി സഖറിയാ സെൻ്റ് പീറ്റേഴ്സ് മാർത്തോമാ ഇടവക വികാരി ജേക്കബ് വർഗ്ഗീസിന് പുസ്തകത്തിൻ്റെ കോപ്പി നൽകിക്കൊണ്ട് പ്രകാശനം നിർവ്വഹിച്ചു.


പൂർവ്വകാലങ്ങളിൽ ശ്രേഷ്ഠന്മാരായ ദൈവദാസന്മാർ എഴുതിയതും കൂടാതെ ഇടക്കാലത്തും വർത്തമാന കാലത്തുമായി ഇറങ്ങിയ 500-ഓളം ഗാനങ്ങളാണ് പാട്ടുപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കൺവീനർ ജിബി വർഗ്ഗീസ് തരകൻ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.