ചരിത്ര നിമിഷം; ഇന്ത്യ എ വനിതാ ടീമിനെ മലയാളി താരം മിന്നു മണി നയിക്കും

ചരിത്ര നിമിഷം; ഇന്ത്യ എ വനിതാ ടീമിനെ മലയാളി താരം മിന്നു മണി നയിക്കും

മുബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ എ ടീമിനെ മലയാളി താരം മിന്നു മണി നയിക്കും. ഈ മാസം 29 ന് ആരംഭിക്കുന്ന പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. ഡിസംബർ ഒന്ന്, മൂന്ന് തീയതികളിലാണ് മറ്റു രണ്ട് മത്സരങ്ങൾ. മുബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളും നടക്കുക.

ഇന്ത്യൻ വനിതാ സീനിയർ ടീമിലെത്തിയ ആദ്യ മലയാളി താരമാണ് വയനാട് മാനന്തവാടി സ്വദേശിനിയായ മിന്നു മണി. ഈ വർഷം ജൂലൈയിൽ ബംഗ്ലാദേശിനെതിരെ നടന്ന ടി20 പരമ്പരയിലാണ് 24 കാരിയായ മിന്നു ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറിയത്. അരങ്ങേറ്റ പരമ്പരയിൽ തന്നെ അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കി ശ്രദ്ധേയമായ പ്രകടനം കാഴ്ച വെക്കാൻ താരത്തിന് സാധിച്ചു. ചൈനയിലെ ഹാങ്ചൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലും മിന്നു അംഗമായിരുന്നു.

ഇന്ത്യ എ ടീം: മിന്നു മണി (ക്യാപ്റ്റൻ), കനിക അഹൂജ, ഉമ ഛേത്രി, ശ്രേയാങ്ക പാട്ടീൽ, ഗോങ്കാടി തൃഷ, വൃന്ദ ദിനേഷ്, ജ്ഞാനാനന്ദ ദിവ്യ, ആരുഷി ഗോയൽ, ദിഷ കസത്, റാഷി കനോജിയ, മന്നത് കശ്യപ്, അനുഷ ബറെഡ്ഡി, മോണിക പട്ടേൽ, കശ്വീ ഗൗതം, ജിന്റിമണി കലിറ്റ, പ്രകാശിക നായിക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.