കോഴിക്കോട്: നവകേരള സദസില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെതിരെ പരാതി. വടകര മുട്ടുങ്ങല്‍ സ്വദേശി എ.കെ യൂസഫ് ആണ് പരാതിക്കാരന്‍.
സാമ്പത്തിക തട്ടിപ്പ് കേസില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ 63 ലക്ഷം രൂപ നല്‍കണമെന്ന കോടതി വിധി നടപ്പാക്കി കിട്ടാന്‍ സഹായിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. വടകരയില്‍ നടന്ന നവകേരള സദസില്‍ ആണ് മുഖ്യമന്ത്രിയ്ക്ക് പരാതി ലഭിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മുന്‍പും ഇ മെയില്‍ വഴി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതിനു മറുപടി ലഭിച്ചില്ല. ഇതോടെയാണ് വീണ്ടും പരാതിയുമായി എത്തിയത്.
കോടതി വിധി പ്രകാരം നല്‍കാനുള്ള പണം നല്‍കാതെ മന്ത്രി കബളിപ്പിക്കുകയാണെന്നും ഭീഷണിപ്പെടുത്തുകയാണെന്നും എ.കെ യൂസഫ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.