ലണ്ടന്‍: 2023 ലെ ബുക്കര്‍ പുരസ്‌കാരം ഐറിഷ് സാഹിത്യകാരന്‍ പോള്‍ ലിഞ്ചിന്റെ 'പ്രൊഫെറ്റ് സോങ്' എന്ന നോവലിന്. ഐറിസ് മര്‍ഡോക്ക്, ജോണ്‍ ബാന്‍വില്‍, റോഡി ഡോയല്‍, ആനി എന്റൈറ്റ് എന്നിവര്‍ക്ക് ശേഷം ബുക്കര്‍ പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ ഐറിഷ് എഴുത്തുകാരനാണ് പോള്‍ ലിഞ്ച്.
നിരൂപക പ്രശംസകള്‍ നേടുകയും പ്രധാന അവാര്‍ഡുകള്‍ക്ക് പരിഗണിക്കപ്പെടുകയും ചെയ്ത പ്രൊഫെറ്റ് സോങ് ആഗോള തലത്തില്‍ ജനപ്രിയ നോവലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച ആറ് പുസ്തകങ്ങളില്‍ നിന്നാണ് പോള്‍ ലിഞ്ചിന്റെ ഡിസ്റ്റോപിയന്‍ നോവല്‍ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
ഡിസ്റ്റോപിയന്‍ മാനങ്ങളുള്ള ഈ നോവലിന്റെ പശ്ചാത്തലം സമഗ്രാധിപത്യം കയ്യടക്കിയ ഒരു സാങ്കല്‍പ്പിക അയര്‍ലന്‍ഡാണ് നോവലിന്റെ പ്രധാന ഇതിവൃത്തം. ജനാധിപത്യത്തിന്റെ സമ്പൂര്‍ണ മാതൃകകളുടെ അസ്ഥിരതയെയും അതിന്റെ ബീഭത്സമായ സാധ്യതകളെയും കുറിച്ച് വര്‍ത്തമാനകാല ലോകത്തിനുള്ള താക്കീതാണ് പോള്‍ ലിഞ്ചിന്റെ ഈ പുസ്തകം.
ആഭ്യന്തര യുദ്ധത്തിന്റെയും പാലായനത്തിന്റെയും കഥപറയുന്ന നോവലില്‍ പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിലെ അസ്വസ്ഥകളും പശ്ചിമേഷ്യയിലെ മാനുഷിക ദുരന്തങ്ങളോടുള്ള ഉദാസീനമായ ഇടപെടലും തുറന്നുകാട്ടാന്‍ ലിഞ്ച് ശ്രമിക്കുന്നുണ്ട്.
പോള്‍ ലിഞ്ചിന്റെ അഞ്ചാമത്തെ നോവലാണ് പ്രൊഫെറ്റ് സോങ്. റെഡ് സ്‌കൈ ഇന്‍ മോര്‍ണിങ്, ദ ബ്ലാക്ക് സ്‌നോ, ഗ്രേസ്, ബിയോണ്ട് ദ സീ എന്നിവയാണ് മറ്റ് നോവലുകള്‍. ബുക്കര്‍ പുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുള്ള സാഹിത്യകാരനാണ് ലിഞ്ച്. പോള്‍ ലിഞ്ചിന്റെ ഏറ്റവും മികച്ച നോവലായി പരിഗണിക്കപ്പെടുന്നത് 'പ്രൊഫെറ്റ് സോങ്ങ്' തന്നെയാണ്.
അയര്‍ലണ്ടില്‍ പ്രചാരത്തിലുള്ള 'സണ്‍ഡേ ട്രിബ്യൂണ്‍' എന്ന ദിനപത്രത്തിന്റെ മുഖ്യ ചലച്ചിത്ര നിരൂപകനായിരുന്നു പോള്‍ ലിഞ്ച്. പച്ചയായ യാഥാര്‍ത്ഥ്യങ്ങളിലൂടെ സമഗ്രാധിപത്യം തന്റെ വായക്കാര്‍ക്കാര്‍ക്ക് മനസിലാക്കിക്കൊടുക്കുകയാണ് ഈ നോവലിലൂടെ ഉദ്ദേശിച്ചിട്ടുള്ളതെന്നാണ് നോവലിനെക്കുറിച്ച് ലിഞ്ച് പറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.