തിരുവനന്തപുരം: കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മൂന്ന് പേരെ ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ കാര്‍ വാഷിങ് സെന്ററില്‍ അന്വേഷണ സംഘം പരിശോധന നടത്തി. ശ്രീകണ്‌ഠേശ്വരത്തെ വാഷിങ് സെന്റര്‍ ഉടമയെയും ജീവനക്കാരനെയും ശ്രീകാര്യത്ത് സംശയം തോന്നിയ ഒരാളെയുമാണ് പൊലീസ് ചോദ്യം ചെയ്തത്.
കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച വെള്ള നിറത്തിലുള്ള കാറിനെ പറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ശ്രീകണ്‌ഠേശ്വരത്ത് പരിശോധന നടത്തിയത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ഇവരുടെ കാര്‍ ഇവിടെ തന്നെയുള്ളതായി സ്ഥിരീകരിച്ചു. കൂടാതെ ഇവര്‍ക്ക് തട്ടിക്കൊണ്ടുപോകലുമായി പങ്കുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുമില്ല.
കേസില്‍ പ്രതിയുടേത് സംശയിക്കുന്ന രേഖാചിത്രം കേന്ദ്രീകരിച്ചും സിസിടിവി കേന്ദ്രീകരിച്ചുമാണ് അന്വേഷണം തുടരുന്നത്. ഓയൂരില്‍ നിന്നും തട്ടിക്കൊണ്ട് പോയ ആറ് വയസുകാരി അബിഗേല്‍ സാറ റെജിക്കായുള്ള തിരിച്ചില്‍ 14 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്.
കുട്ടിയെ തട്ടിക്കൊണ്ട് പോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരും കസ്റ്റഡിയിലായതെന്നാണ് സൂചന. കാര്‍ വാഷിങ് സെന്ററില്‍ പരിശോധനയില്‍ 500 രൂപയുടെ 19 നോട്ട് കെട്ടുകളും കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ട് 4.45നാണ് അബിഗേല്‍ സാറ റെജിയെ തട്ടിക്കൊണ്ട് പോകുന്നത്. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് കുട്ടിയെ കയറ്റിക്കൊണ്ട് പോയത്. സഹോദരന്‍ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.